ADVERTISEMENT

മാസത്തിന്റെ  പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് ദിവസം തുടർച്ചയായി ഇടിഞ്ഞു നിന്ന ശേഷം ഇന്നലെ സ്വർണവില വർധിച്ചിരുന്നു.ഗ്രാമിന് 4,430 രൂപയിലും പവന് 35,440 രൂപയിലും ആണ് ബുധനാഴ്ച വ്യാപാരം നടന്നത്.  സെപ്റ്റംബർ 11, 12, 13,14 എന്നീ ദിവസങ്ങളിലും പവന് 35,200 എന്ന  നിരക്കിലാണ് വ്യാപാരം നടന്നത്.

ഏറ്റവും ഉയർന്ന നിരക്ക് 4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്. കഴിഞ്ഞ ആഗസ്റ്റ് 16നും സ്വർണം ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയും തന്നെയായിരുന്നു. തുടർന്ന് ഒരുമാസമായി വില അതിനു ചുറ്റുമായി ചാഞ്ചാടി കൊണ്ടിരിക്കുകയാണ്. അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണ വില സ്ഥിരതയാർജിച്ചിട്ടുണ്ട്. സ്പോട്ട് ഗോൾഡ് ഔൺസിന് 1,792.86 ഡോളറിലും യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 1,795.00 ഡോളറിലുമാണ്‌. അമേരിക്കൻ ബോണ്ടിന്റെയും ഒപ്പം മുന്നേറിയ യുഎസ് ടെക്ക് ഓഹരികളുടെയും പ്രകടനം  സ്വർണത്തിന് ഇന്നലെ  മുന്നേറ്റം നിഷേധിച്ചു. എന്നാൽ സ്വർണം  മുന്നേറ്റ  പ്രതീക്ഷകൈവിട്ടിട്ടില്ല.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com