നല്ലൊരു റിട്ടയർമെന്റ് ജീവിതം ആരാണ് ആഗ്രഹിക്കാത്തത്?

HIGHLIGHTS
  • സെപ്റ്റംബർ 18 ശനിയാഴ്ച രാത്രി 7മണിക്കാണ് വെബിനാർ
aged1
SHARE

സംതൃപ്തമായ ഒരു റിട്ടയർമെന്റ് ജീവിതം ഏതൊരാളുടേയും സ്വപ്നമാണ്. പലപ്പോഴും ജീവിതത്തിലെ കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലായ്മയാണ് സംതൃപ്തമായ റിട്ടയർമെന്റ് ജീവിതത്തിന് തടസ്സമാകുന്നത്. ഇന്ത്യയിലെ 90 ശതമാനം ആളുകൾക്കും കൃത്യമായ റിട്ടയർമെന്റ് ആസൂത്രണമില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രസ്തുത സാഹചര്യത്തിൽ ഓഹരി വിപണി റെഗുലേറ്ററായ സെബിയുടെ ആഭിമുഖ്യത്തിൽ മലയാള മനോരമ സമ്പാദ്യം വായനക്കാർക്കായി " റിട്ടയർമെൻറ് ജീവിതത്തിനായി സാമ്പത്തിക ആസൂത്രണം " എന്ന വിഷയത്തിൽ 2021 സെപ്റ്റംബർ 18 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00 മണിക്ക് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ക്ലാസിലെ പ്രതിപാദ്യ വിഷയങ്ങൾ താഴെ പറയുന്നവയാണ്:

∙എങ്ങനെ ഒരു റിട്ടയർമെന്റ് പ്ലാൻ ഉണ്ടാക്കാം ?

∙കുടുംബ ബജറ്റും റിട്ടയർമെന്റും

∙റിട്ടയർമെന്റ് കോർപ്പസ് എങ്ങനെ കണക്കു കൂട്ടാം?

∙റിട്ടയർമെന്റ് ആവശ്യത്തിനായി വിവിധ നിക്ഷേപ പദ്ധതികൾ ഉൾപ്പെടുത്തി എങ്ങനെ ഒരു പോർട്ട് ഫോളിയോ ഉണ്ടാക്കാം?

∙ വിവിധ നിക്ഷേപ പദ്ധതികളുടെ ഗുണദോഷങ്ങൾ

∙ഇൻഷുറൻസ് റിട്ടയർമെന്റ് ജീവിതത്തിൽ

∙എസ്റ്റേറ്റ് പ്ലാനിങ്, വിൽപത്രം തയ്യാറാക്കൽ തുടങ്ങിയ കാര്യങ്ങൾ

∙റിട്ടയർമെന്റ് ജീവിതവുമായി ബന്ധപ്പെട്ട നികുതി ആസൂത്രണ കാര്യങ്ങൾ.

സെബിയുടെ നിക്ഷേപ ബോധവത്കരണ വിഭാഗം ട്രയിനറായ ഡോ. സനേഷ് ചോലക്കാട് ആണ് വെബിനാർ നയിക്കുന്നത്. വെബിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9847436385 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ് സന്ദേശം അയച്ച് രജിസ്റ്റർ ചെയ്യുക.

English Summary : SEBI - Sampadyam Webinar on Retirement Planning

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA