ADVERTISEMENT

മൂന്ന് ദിവസം ഒരേ  വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4,335 രൂപയും പവന് 34,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4,320 രൂപയിലും പവന് 34,560 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്.സ്വർണത്തിനു ഈ മാസത്തെ  ഏറ്റവും ഉയർന്ന നിരക്ക്  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്. രാജ്യാന്തര വിപണിയിലും അതേസമയം സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. സ്പോട്ട് ഗോൾഡ് ഔൺസിന് 0.5 ശതമാനം ഉയർന്ന് 1,757.79 ഡോളറിലെത്തി, യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.3 ശതമാനം ഉയർന്ന് 1,757.30 ഡോളറിലെത്തി. ഫെഡ് തീരുമാനങ്ങളെ തുടർന്ന് ഓഹരി വിപണിക്കൊപ്പം ബോണ്ട് വരുമാനവും മുന്നേറിയപ്പോൾ വീണ സ്വർണം തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.1730 ഡോളറിൽ പിന്തുണ ലഭിക്കുന്ന രാജ്യാന്തര സ്വർണ വിലയുടെ അടുത്ത ലക്‌ഷ്യം 1780 ഡോളറാണ്. 

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com