ADVERTISEMENT

റെക്കോർഡുകൾ തകർത്തു മുന്നേറുന്ന ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ വ്യത്യസ്ത ഒട്ടേറേ അവസരങ്ങളുണ്ട്. അൽപം റിസ്ക്ക് എടുക്കാൻ തയാറുള്ളവർക്ക് മികച്ച നേട്ടത്തിനു സാധ്യതയുള്ളതാണ് ഡെറിവേറ്റീവ് വിപണി. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻ അടക്കം ഈ രംഗത്തെ കുറിച്ച് അടുത്തറിയാനും നേട്ടമുണ്ടാക്കാനും അവസരം ഒരുക്കികൊണ്ട് മനോരമ സമ്പാദ്യം വെബിനാർ സംഘടിപ്പിക്കുന്നു.

ഡെറിവേറ്റീവ് എന്നാൽ എന്താണ് എന്നു തുടങ്ങുന്ന ബാലപാഠം മുതൽ ഡെറിവേറ്റീവിൽ എങ്ങനെ നിക്ഷേപിക്കാം, നേട്ടമുണ്ടാക്കാനുള്ള  പ്രധാന  തന്ത്രങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ ലളിതമായും ആധികാരികമായും വിശദീകരിക്കുന്ന ഒരു ദിവസം നീണ്ടു നിൽക്കുന്ന ക്ലാസാണ്.  

ഈ രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഓഹരി വിദഗ്ധനും ഷെയർവെൽത്ത് സെക്യുരിറ്റീസ് മാനേജിങ് ഡയറക്ടർ  ടി.ബി രാമകൃഷ്ണൻ (RAMKI) ആണ് ക്ലാസ് നയിക്കുന്നത്.

തീയതി –ഒക്ടോബർ 2 

സമയം:  രാവിലെ 10.00 – 12.30 വരെ

ഉച്ചകഴിഞ്ഞു 2.30ല– 4.30ലവരെ 

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7356606923 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേര് വാട്സാപ് ചെയ്യുക. ക്ലാസ്സിൽ പങ്കെടുക്കുന്നവർക്കായി നടത്തുന്ന മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് 2000 രൂപ ക്യാഷ് പ്രൈസും വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളുമുണ്ട്.

English Summary: Manorama Sampadyam webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com