ADVERTISEMENT

സംസ്ഥാനത്തു തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റമില്ല. മൂന്നു ദിവസമായി ഗ്രാമിന് 4,350 രൂപയിലും പവന് 34,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വെള്ളിയാഴ്ച വർധിച്ചിരുന്നു. സ്വർണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഒക്ടോബർ മാസം തുടക്കത്തിൽ വർധിച്ചു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളറിന്റെ മൂല്യം ഇടിഞ്ഞതിനാൽ സ്വർണവില രണ്ടാഴ്ച്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. സ്പോട്ട് ഗോൾഡ് ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,764.60 ഡോളറിലെത്തി.യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.4 ശതമാനം ഉയർന്ന് 1,764.90 ഡോളറിലെത്തി. സെപ്റ്റംബറിലെ വീഴ്ചകൾ പഴങ്കഥയാക്കി സ്വർണം ഒക്ടോബറിൽ മുന്നേറ്റ പ്രതീക്ഷയിലാണ്. അമേരിക്കൻ സർക്കാരിന്റെ ഇക്കണോമിക് ഡെഡ് ലോക്കുകളും, ചൈനയിലെ വിപണി ഭീഷണികളും സ്വർണത്തിന് അനുകൂലമാകുമ്പോൾ തന്നെ ബോണ്ട്  വരുമാന മുന്നേറ്റം ഭീഷണിയുമാണ്.1780 ഡോളറാണ് സ്വർണത്തിലെ അടുത്ത ലക്‌ഷ്യമെന്നു വിദഗ്ധർ.

 Engilsh Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com