ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന്  25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയും ആണ് ചൊവ്വാഴ്ചയിലെ  നിരക്ക്. മൂന്നു ദിവസമായി ഗ്രാമിന് 4,350 രൂപയിലും പവന് 34,800 രൂപയിലുമാണ് വ്യാപാരം നടന്നത്. മൂന്ന് ദിവസം കൊണ്ട് സ്വർണം ഗ്രാമിന് 70  രൂപയും പവന്  560 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 0.2 ശതമാനം ഇടിഞ്ഞ് 1,765.41 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.1% കുറഞ്ഞ് 1,766.20 ഡോളറിലെത്തി.ബോണ്ട് വരുമാന മുന്നേറ്റം ഇന്നലെ സ്വർണത്തിനും തടയിട്ടിരുന്നു. അടുത്ത തിരുത്തൽ സ്വർണത്തിൽ വാങ്ങൽ അവസരമാണ്. വിപണി സാഹചര്യങ്ങൾ അനുകൂലമല്ലാത്തത് സ്വർണത്തിന് ഇനിയും മുന്നേറ്റ സാധ്യത നൽകുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com