ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. രണ്ടു ദിവസം ഒരേ വില തുടർന്ന ശേഷമാണ് വ്യാഴാഴ്ച സ്വർണവില വർധിച്ചത്. ഗ്രാമിന് 55 രൂപയും  പവന് 440 രൂപയും ആണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,470 രൂപയും പവന് 35,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 4,415 രൂപയിലും പവന് 35,320 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. ഒക്ടോബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 14 ദിവസം കൊണ്ട് സ്വർണത്തിനുണ്ടായ വർധനവ് പവ് 1040 രൂപയും ഗ്രാമിന് 130 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1,793.72 ഡോളറും യുഎസ് സ്വർണ ഫ്യൂച്ചറുകൾ 1,792.20 ഡോളർ എന്ന നിരക്കിലുമാണ്. അമേരിക്കൻ ബോണ്ട് വരുമാന വീഴ്ച ഇന്നലെ സ്വർണത്തിന് മുന്നേറ്റം നൽകി. 1790 ഡോളറിന് മുകളിൽ ക്രമപ്പെട്ട സ്വർണം ബോണ്ട് വരുമാനം മുന്നേറിയാൽ വീണ്ടും താഴേക്കിറങ്ങിയേക്കാം എന്ന് വിദഗ്ധർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com