ADVERTISEMENT

വീട്ടിൽ കാറും എസിയും ഉള്ള സാമൂഹ്യക്ഷേമ പെൻഷൻകാർ സൂക്ഷിക്കുക. നിങ്ങളുടെ പെൻഷൻ എപ്പോൾ വേണമെങ്കിലും റദ്ദായേക്കാം. വീടുകളിൽ എയർ കണ്ടീഷണർ സ്ഥാപിച്ച 61 പേരുടെ പെൻഷൻ അപേക്ഷ വടകര നഗരസഭ തള്ളിയത് ഈയിടെയാണ്. എസിയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ക്ഷേമപെൻഷന് അർഹതയില്ലെന്ന സർക്കാർ നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് അപേക്ഷകൾ തള്ളിയത്.

സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്കുള്ള സർക്കാറിന്റെ കൈത്താങ്ങാണ് സാമൂഹ്യക്ഷേമ പെൻഷനുകൾ. 60 വയസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ട് ഏക്കറിൽ കൂടുതൽ വസ്തു ഉണ്ടായിരിക്കരുത്. മറ്റ് പെൻഷനുകൾ (കേന്ദ്ര / സംസ്ഥാന സർവീസ് പെൻഷൻ / കുടുംബ പെൻഷൻ) വാങ്ങുന്നവർക്കും ക്ഷേമപെൻഷന് അർഹതയില്ല.

2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള കോൺക്രീറ്റ് കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും 1000 സിസിയിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള എസി വാഹനങ്ങൾ ഉള്ളവർക്കും ക്ഷേമപെൻഷൻ കിട്ടില്ല. ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി ക്ഷേമപെൻഷന് അർഹതയുണ്ട്. യഥാസമയം മസ്റ്ററിങ് നടത്താത്തവരുടെ പെൻഷന്‍ മുടങ്ങും. തടഞ്ഞുവച്ച ക്ഷേമ പെൻഷനുകൾ മസ്റ്ററിങ് പൂർത്തിയാകുന്ന മുറയ്ക്ക് ലഭിച്ചുതുടങ്ങും.

English Summary : Who all are eligible for Government's Social Welfare Pensions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com