ADVERTISEMENT

കോവിഡിനെ തുടർന്നുള്ള സാമ്പത്തിക ഞെരുക്കം  മറികടക്കാനും അധികവരുമാനം നേടാനുമുള്ള മാർഗനിർദേശങ്ങളുമായി വെർച്വൽ ഫിനാൻഷ്യൽ സമിറ്റ് (വിഎഫ്എസ്) നവംബർ ഒന്നിനു രാവിലെ 11.30ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൽഘാടനം ചെയ്യും. ചടങ്ങിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും  മലയാളത്തിലെ ഏക  പേഴ്സനൽ ഫിനാൻസ് മാസികയായ  മലയാള മനോരമ സമ്പാദ്യമാണ്  കോവിഡാനന്തര പശ്ചാത്തലത്തിലെ  പേഴ്സനൽ ഫിനാൻസ്  എന്ന  ആശയം അടിസ്ഥാനമാക്കി  ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഓൺലൈൻ  ഫിനാൻഷ്യൽ സമിറ്റ് സംഘടിപ്പിക്കുന്നത്.  

സോളാർ ഉത്പന്ന നിർമ്മാതാക്കളായ മുരിക്കൻസ് ഗ്രൂപ്പ് ആണ് പ്രമുഖ പ്രായോജകർ. ഓഹരി നിക്ഷേപ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ക്യാപ്‌സ്റ്റോക്‌സ് സെക്യൂരിറ്റീസും ഗോൾഡ്  ലോൺ ഫോറിൻ എക്സ്ചേഞ്ച് തുടങ്ങി എൻ ബി എഫ് സി രംഗത്ത് പ്രമുഖരായ അഹല്യ ഫിൻഫൊറെക്സും ആണ് സഹപ്രയോജകർ. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക ഞെരുക്കം എങ്ങനെ മറികടക്കാം, ചെലവു കുറയ്ക്കാനും അധികവരുമാനം നേടാനുമുള്ള  അവസരങ്ങൾ,  നിലവിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ  നിക്ഷേപസാധ്യതകൾ  തുടങ്ങിവയെ കുറിച്ച് അറിയാനുള്ള  മികച്ച അവസരമാണ് ഈ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ലഭിക്കുക. പേഴ്സനൽ ഫിനാൻസുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ  വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകളും വെബിനാറുകളും സമ്മിറ്റിന്റെ സവിശേഷതകളാണ്. ഓഹരി., മ്യൂചൽ ഫണ്ട്, ബാങ്കിങ്, എൻ ബി എഫ് സി, സോളാർ എനർജി മുതലായ മേഖലയിലൂടെ എങ്ങനെ സമ്പാദ്യം വർദ്ധിപ്പിക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തി ഓൺലൈൻ എക്സ്പോയും  ഉണ്ടാകും.  

വരും ദിവസങ്ങളിൽ എം വി നായർ(ട്രാൻസ് യൂണിയൻ സിബിൽ–ചെയർമാൻ), എൻ എസ് വെങ്കിടേഷ്(ആംഫി–അസോസിയേഷൻ ഓഫ്  മ്യൂച്വൽ ഫണ്ട്സ് ഇന്ത്യ–സിഇഒ)  നിമേഷ് ഷാ(ഐസിഐസി പ്രുഡൻഷ്യൽ മ്യൂച്വൽഫണ്ട് സിഇഒ)  സി ജെ ജോർജ്( ജിയോജിത് ഫിനാൻഷ്യൽ സർവീസസ്), വി രാജേന്ദ്രൻ (ക്യാപ് സ്റ്റോക് സെക്യുരിറ്റീസ്)  അക്ഷയ് അഗർവാൾ (അക്യുമെൻ ), എൻ ഭുവനേന്ദ്രൻ (അഹല്യ ഫിൻകോർപ്), സുനിൽ ജെയിൻ (നിർമൽ ബാംഗ്), സജീഷ് കൃ്ഷണൻ (AAA പ്രോഫിറ്റ്), ജോർജ് മുരിക്കൻ (സോളാർ ഉത്പന്ന നിർമ്മാതാക്കളായ മുരിക്കൻസ് ഗ്രൂപ്പ്)  തുടങ്ങിയ വിദഗ്ധരുടെ നിര തന്നെ ആശയങ്ങൾ നിങ്ങൾക്കായി പങ്കു വെയ്ക്കും. 

നവംബർ 30വരെ  നീണ്ടു നിൽക്കുന്ന  ഈ വെർച്വൽ ഫിനാൻഷ്യൽ സമ്മിറ്റിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും സൗജന്യമായി രജിസ്റ്റർ ചെയ്യുവാനും  വിളിക്കു : 7012667063

English Summary : Sampadyam Virtual Financial Summit will Start on November 1st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com