മരിച്ചാലും തീരില്ല, ആദായനികുതിബാധ്യത!!

HIGHLIGHTS
  • അനന്തരാവകാശി ആയി റജിസ്റ്റർ ചെയ്യണം
tax5
SHARE

ഒരു വ്യക്തി മരിച്ചുപോയി എന്നതുകൊണ്ട് അദ്ദേഹം നൽകേണ്ട ആദായനികുതി ബാധ്യത ഇല്ലാതാകുന്നില്ല. അതു നൽകാൻ  അനന്തരാവകാശികൾ ബാധ്യസ്ഥരാണ്.  

ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ നിയമപരമായി നൽകേണ്ട ആദായനികുതി അദ്ദേഹം മരിച്ചാലും നൽകാൻ ബാധ്യസ്ഥനാണ്. വ്യക്തി മരിച്ചാൽ നിയമപരമായ അവകാശികൾ അതു നൽകണമെന്നാണ് ആദായനികുതി നിയമം സെക്ഷൻ 159 പറയുന്നത്. ഇപ്രകാരമുള്ള ബാധ്യത കൊടുത്തു തീർത്തിട്ടില്ലായെങ്കിൽ മരണപ്പെട്ട വ്യക്തിയിൽനിന്ന് അയാൾക്കു ലഭിച്ചതോ കൈവശം വന്നു ചേർന്നതോ ആയ ആസ്തിയിൽനിന്ന് ആ തുക ഈടാക്കാം. 

റീഫണ്ടും അനനന്തരാവകാശിക്ക് 

അതുപോലെ മരിച്ച വ്യക്തിയുടെ പേരിൽ ആദായനികുതി വകുപ്പിൽനിന്ന് റീഫണ്ട് ലഭിക്കാൻ ഉണ്ടെങ്കിൽ അതു ലഭിക്കാൻ അനന്തരാവകാശികൾക്ക് അർഹത ഉണ്ട്. 

മരണപ്പെട്ട ആളുടെ പേരിൽ ആദായനികുതി ബാധ്യത ഉണ്ടെങ്കിലോ ഇൻകംടാക്‌സ് റിട്ടേൺ ഫയൽ ചെയ്യണമെങ്കിലോ ലീഗൽ റെപ്രസെന്ററ്റീവ് ആയി ഇൻകം ടാക്സ് വെബ്സൈറ്റിൽ ലോഗിനിൽ റജിസ്റ്റർ ചെയ്തു കാര്യങ്ങൾ ചെയ്യാം. ഇതിനായി അനന്തരാവകാശികളിൽ ഒരാൾ നിയമപരമായ പ്രതിനിധിയായി റജിസ്റ്റർ ചെയ്യണം. 

റജിസ്റ്റർ െചയ്യാൻ 

ഇൻകംടാക്‌സ് ലോഗിനിൽ ‘Authorised Partners’ ൽ ‘Register As Representative Assessee’ എന്ന മെനുവിൽ ക്ലിക് ചെയ്യുക. 

‘Lets Get Started’ ക്ലിക് ചെയ്തു ‘Create New Request’ ക്ലിക് ചെയ്യുക. 

‘Category of Assessee’ എന്നുള്ളതിൽ ‘Deceased Legal Heir’ ക്ലിക് ചെയ്യുക. 

മരിച്ചുപോയ ആളുടെ പാൻനമ്പറും മരണപ്പെട്ട ദിവസവും കൊടുക്കുക. 

‘Reason for Registration’ എന്നതിൽ ‘Others’ ക്ലിക് ചെയ്യുക.

Number of Legal Heirs ൽ എത്ര അനന്തരാവകാശികൾ ഉണ്ട് എന്ന് രേഖപ്പെടുത്തുക. തുടർന്ന് ഓരോരുത്തരുടെയും പേര്, ആധാർ/ പാൻ/ പാസ്പോർട്ട്/ ഇലക് ഷൻ ഐഡി കാർഡ് ഇവയിൽ ഏതെങ്കിലും നമ്പർ കൊടുക്കുക. 

∙ മരിച്ചയാളുടെ പാൻകാർഡ്, ഡെത്ത് സർട്ടിഫിക്കറ്റ് എന്നിവ പിഡിഎഫ് ആയി അറ്റാച്ച് ചെയ്യുക.

∙ അനന്തരാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. 

taxes (2)

കോടതിയിൽനിന്നോ തഹസിൽദാരിൽനിന്നോ ലഭിക്കുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റ്, വില്ലേജ്/ പഞ്ചായത്തിൽനിന്നു ലഭിക്കുന്ന ‘Family Membership Certificate’, റജിസ്റ്റർ ചെയ്തിട്ടുള്ള Will, ഗവൺമെന്റിൽ നിന്നു ലഭിക്കുന്ന ‘Family Pension Certificate’, ബാങ്കിൽ നിന്നു ലഭിക്കുന്ന ‘Nomination Certificate’ ഇവയിൽ ഏതെങ്കിലും മതി.

ഒപ്പം, എല്ലാ അനന്തരാവകാശികളും ഒപ്പു വച്ചിട്ടുള്ള ഒരു Indemnity Bond നോട്ടറൈസ് ചെയ്തു സമർപ്പിക്കണം. അതിന്റെ ഫോർമാറ്റ് ഇൻകം ടാക്‌സ് ലോഗിനിൽ ‘Authorised Partners’ ൽ ‘Register As Representative Assessee’ എന്ന മെനുവിൽ ‘Lets Get Started’ എന്നതിന് താഴെ വലതുവശത്തായി ‘Instructions’ ൽ ‘Things you should know before proceeding’ എന്നത് ക്ലിക് ചെയ്താൽ കാണാം.

എല്ലാ രേഖകളും വിവരങ്ങളും കൊടുത്തു കഴിഞ്ഞാൽ ഇൻകംടാക്‌സ് ഓഫിസർ അപേക്ഷ പരിശോധിച്ച് അംഗീകരിക്കും. അതിനുശേഷം അനന്തരാവകാശി ആയി റജിസ്റ്റർ ചെയ്ത ആൾക്ക് മരണപ്പെട്ട ആളുടെ ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്യാം.

English Summary : Income Tax Liability of a Person who Passed away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS