മിനിമം പെൻഷൻ 3000 രൂപയായി ഉയർത്തുമോ?

HIGHLIGHTS
  • ജോലി മാറുന്നതിനൊപ്പം പി.എഫ് അക്കൗണ്ട് മാറ്റേണ്ട സാഹചര്യം ഇല്ലാതാകും
pension (2)
SHARE

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ വാങ്ങുന്നവർക്ക് സന്തോഷിക്കാം. കഴിഞ്ഞ ദിവസം ചേർന്ന ഇ പി എഫ് ഒ ബോർഡ് യോഗം പെൻഷൻ വർദ്ധന ശുപാർശയ്ക്കായി ഉപസമിതി രൂപീകരിച്ചു. നിലവിലെ 1000 രൂപയിൽ നിന്ന് 6000 രൂപയായി ഉയർത്തണമെന്നാണ് ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. അതേസമയം 3000 രൂപയായി ഉയർത്തിയേക്കുമെന്നാണ് സൂചന. 1000 രൂപയിൽ നിന്ന് 3000 രൂപയായി ഉയർത്താൻ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു.

ഡിജിറ്റൽ ശേഷി വർദ്ധന പരിശോധിക്കുന്നതിനായി മറ്റൊരു ഉപസമിതിക്കും രൂപം നൽകിയിട്ടുണ്ട്. ഇ പി എഫ് ഒ യുടെ പ്രവർത്തനങ്ങൾ കേന്ദ്രീകൃത ഐടി സംവിധാനത്തിലേക്ക് കൊണ്ടുവരാൻ സി-ഡാക്കിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. അക്കൗണ്ടുകളുടെ ഇരട്ടിപ്പ് ഒഴിവാക്കാൻ ഇതു സഹായിക്കും. ജോലി മാറുന്നതിനൊപ്പം പി.എഫ് അക്കൗണ്ട് മാറേണ്ട സാഹചര്യം ഇതോടെ ഇല്ലാതാകും.

ഓഹരി നിക്ഷേപത്തിനു പുറമെ മറ്റ് ആസ്തികളിലേക്കു കൂടി നിക്ഷേപം നടത്താൻ തീരുമാനമായി. പ്രതിവർഷം നിക്ഷേപത്തിന്റെ  5 % ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (ഇൻവിറ്റ്) ഉൾപ്പെടെയുള്ള സമാന്തര നിക്ഷേപ ഫണ്ടുകളിലേക്ക് നൽകാൻ ബോർഡ് അനുവദിച്ചു. അടിസ്ഥാന സൗകര്യ നിക്ഷേപ പദ്ധതികളിൽ നിക്ഷേപം നടത്താൻ സഹായിക്കുന്ന സംവിധാനമാണ് ഇൻവിറ്റ്. പൊതുമേഖലാ ബോണ്ടുകളിൽ നിക്ഷേപിക്കാനും പദ്ധതിയുണ്ട്. നിലവിൽ 45 -50 ശതമാനം വരെ സർക്കാർ സെക്യൂരിറ്റികളിലും 35-45 ശതമാനം വരെ ഡെറ്റ് പദ്ധതികളിലും 5-15 ശതമാനം വരെ ഓഹരികളിലുമാണ് ഇ പി എഫ് ഒ നിക്ഷേപം നടത്തുന്നത്.

English Summary: EPFO Pension Minimum Amount may Increase

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA