സ്വർണം വീണ്ടും താഴേയ്ക്ക്, ഒരാഴ്ച കൊണ്ട് പവന് ഇടിഞ്ഞത് 1160 രൂപ
Mail This Article
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,470 രൂപയും പവന് 35,760 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞ് ഗ്രാമിന് 4,505 രൂപയിലും പവന് 36,040 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഒരാഴ്ച കൊണ്ട് ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കുത്തനെ കുറഞ്ഞു.ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് നവംബർ 16നാണ്. ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയുമാണ് ഏറ്റവും ഉയർന്ന നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്.രാജ്യാന്തര വിപണിയിൽ ബോണ്ട് വരുമാന മുന്നേറ്റം ഇന്നലെയും സ്വർണത്തിന് വീഴ്ച നൽകി. അമേരിക്കൻ ഫെഡ് റിസേർവിന്റെ പലിശ ഉയർത്തൽ ഉറപ്പാണെന്ന് വിപണി വിശ്വസിക്കുന്നത് സ്വർണത്തിന് ഇനിയും ക്ഷീണമാണ് എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. എന്നാൽ അമേരിക്കൻ ഡോളർ വീണ്ടും കരുത്താർജിക്കുന്നത് ഇന്ത്യയിൽ സ്വർണവില ഉയരാൻ കാരണമാകുമെന്നും ഇപ്പോഴത്തെ ഇടിവ് താൽക്കാലികമാണെന്നും ഒരു വിഭാഗം വിദഗ്ധർ പറയുന്നുണ്ട്.
English Summary : Gold Price Today in Kerala