ADVERTISEMENT

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം വെള്ളിയാഴ്ച സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ആണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,470 രൂപയിലും പവന് 35,760 രൂപയിലുമാണ് രണ്ടു ദിവസമായി വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് നവംബർ 16ന് ആണ്. ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയുമാണ് ഏറ്റവും ഉയർന്ന നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്കാകട്ടെ നവംബർ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്. രാജ്യാന്തര വിപണിയിൽ ഇന്ന് വീണ്ടും അമേരിക്കൻ ബോണ്ട് വിപണി സജീവമാകുന്നത് സ്വർണത്തിന് പ്രധാനമാണ്. അമേരിക്കൻ പലിശ നിരക്കുയർത്തൽ പ്രതീക്ഷയിൽ മുന്നേറിയ ബോണ്ട് വരുമാനം ഇനി ക്രമപ്പെട്ടേക്കാവുന്നത് സ്വർണത്തിന് പ്രതീക്ഷയാണ് എന്ന് വിദഗ്ധർ.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com