വിശ്രമകാലത്തൊരു തൊഴിൽ തേടുകയാണോ?

Mail This Article
ജീവിത സായാഹ്നത്തിലും നിങ്ങൾ ജോലി ചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ അതിന് അവസരമൊരുങ്ങുന്നു. ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വയോജനങ്ങൾക്ക് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആവിഷ്കരിച്ച എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പോർട്ടലിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ - തദ്ദേശ സ്ഥാപനങ്ങളിലെ കൺസൾട്ടൻസി ജോലികൾ തുടങ്ങിയവയിൽ വയോജനങ്ങളുടെ സേവനം ഉപയോഗപ്പെടുത്താനാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പോർട്ടൽ. തൊഴിൽ തേടുന്ന വയോജനങ്ങൾക്കും തൊഴിൽ ദാതാക്കൾക്കും ഇതിൽ റജിസ്റ്റർ ചെയ്യാം. സീനിയർ ഏബിൾ സിറ്റിസൺസ് ഫോർ റീ എംപ്ലോയ്മെന്റ് ഇൻ ഡിഗ്നിറ്റി (സേക്രഡ് ) എന്ന ഈ പോർട്ടലിന്റെ സേവനം തികച്ചും സൗജന്യമാണ്.
വയോജനങ്ങൾക്കായുള്ള സേവനങ്ങളും ഉൽപ്പന്നങ്ങളും കണ്ടെത്താൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്. സീനിയർ കെയർ ഏജിങ് ഗ്രോത്ത് എൻജിൻ (സേജ് ) എന്ന ഈ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാനും പ്രത്യേക പോർട്ടൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
English Summary: Employment Opportunity for Senior Citizens