ADVERTISEMENT

ശമ്പള വരുമാനക്കാര്‍ക്ക് ചിലപ്പോഴൊക്കെ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം പരിഷ്‌കരിക്കുമ്പോള്‍ ശമ്പള കുടിശക തുക ഒരുമിച്ച് കിട്ടാറുണ്ട്. അതുപോലെ മുന്‍കൂറായും ശമ്പളം കിട്ടാറുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന ശമ്പള കുടിശകയും  അഡ്വാന്‍സും ചിലപ്പോള്‍ ആദായ നികുതി ബാധ്യതയും കൂട്ടിയേക്കാം. അതായത് മുന്‍വര്‍ഷങ്ങളിലായി കിട്ടേണ്ടിയിരുന്നതുക ഒരുമിച്ച് കിട്ടിയപ്പോള്‍ നികുതി ബാധ്യത കൂടുന്നു. ഇത്തരം സാഹചര്യത്തില്‍ നികുതി ബാധ്യത കുറച്ചുതരാന്‍ പ്രത്യേക വകുപ്പ് തന്നെ ആദായ നികുതി വകുപ്പ് ആവി്ഷ്‌കരിച്ചിട്ടുണ്ട്.  സെക്്ഷന്‍ 89 പ്രകാരം ഇത്തരത്തില്‍ ഇളവ് ലഭിക്കും. അതിനായി നികുതി ദായകര്‍ ഫോം 10 ഇ ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യണം. ഇത്തരത്തില്‍ ഫോം 10 ഇ സബ്മിറ്റ് ചെയ്താലേ ആനുകൂല്യം കിട്ടു. എല്ലാ വര്‍ഷവും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് തന്നെ 10 ഇ സമര്‍പ്പിച്ചിരിക്കണം എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ഫോം 10 ഇ എങ്ങനെ ഓണ്‍ലൈനായി സമര്‍പ്പിക്കാം എന്ന് വിശദമായി നോക്കാം.

ആദ്യമായി https://www.incometax.gov.in ല്‍ ലോഗിന്‍ ചെയ്യുക. ഡാഷ് ബോര്‍ഡില്‍ എത്തി ഇ ഫയല്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഇന്‍കം ടാക്‌സ് ഫോംസ് സെലകട് ചെയ്ത് അതില്‍ നിന്ന് ഫയല്‍ ഇന്‍കംടാക്‌സ് ഫോംസ് സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Persons without Business/ Professional In-come എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന Tax Exemptions and Reliefs (Form 10E) ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Form for claiming relief under section 89 [Form No. 10E] ലഭിക്കും. ഇതില്‍ നിന്ന് അസസ്‌മെന്റ് ഇയര്‍ സെലക്ട് ചെയ്യുക. 2021-22 ആണ് അസസ്‌മെയന്റ് ഇയര്‍. ഇതിന് ശേഷം ക്ലിക്ക് ചെയ്ു്‌പോള്‍  Let's Get Started എന്ന കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ നിന്ന്് താഴെ പറയുന്നവയില്‍ ഉചിതമായത് ക്ലിക്ക് ചെയ്യുക. Please select applicable items regarding particulars of income

Arrears Salary/Family Pension

[Annexure I]

 

Advance Salary

[Annexure I]

 

Gratuity

[Annexure II & IIA]

 

Compensation

[Annexure III]

 

Pension Commutation

[Annexure IV]

സാലറി അരിയര്‍ ആണെങ്കില്‍ ആദ്യത്തേതിന് ഒപ്പമുള്ള ചതുരത്തില്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം കണ്ടിന്യൂവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയ വിന്‍ഡോ വരും. ഇതില്‍ താഴെ പറയുന്ന മൂന്ന് വിഭാഗങ്ങളിലായി വിവരങ്ങള്‍ രേഖപ്പെടുത്തി 10 ഇ പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്യാം.

Personal Information

Includes PAN, Contact details

Arrears Salary/Family Pension

[Annexure I]

Provide details

Verification

 

പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ നല്‍കി പൂര്‍ത്തിയാക്കിയാല്‍ അരിയേഴ്‌സ് സാലറിയില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ Arrears Salary [Annexure I] രേഖപ്പെടുത്താനുള്ള കോളം വരും.

ഇതില്‍ ആറ് കോളങ്ങള്‍ കാണാം. ഇതില്‍ ഒന്നാമത്തെ കോളം മാത്രം പൂരിപ്പിച്ചാല്‍ മതി. ബാക്കയുള്ള കോളങ്ങളില്‍ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി വന്നുകൊള്ളും.

1.Total taxable income (excluding salary/family pension received in arre–ars)- ഇവിടെ 2020-21 വര്‍ഷം അരിയര്‍ അല്ലെങ്കില്‍ അഡ്വാന്‍സ് കിഴിച്ച് കിട്ടിയ ശമ്പളം അല്ലെങ്കില്‍ വരുമാനം.

2. Salary/Family Pension received in arre-ars*- ഇവിടെ അരിയാറായി കിട്ടിയ തുകയാണ് രേഖപ്പെടുത്തപ്പെടുക.

3.Total income (as increased by salary/family pension received in arrears) [Add item 1 and item 2]- മുകളില്‍ രേഖപ്പെടുത്തിയ രണ്ട് തുകയും കൂട്ടിക്കിട്ടിയ തുകയാണ് ഇവിടെ രേഖപ്പെടുത്തപ്പെടുക.

4. Tax on total income as per system calculation (as per item 3)- രണ്ടുവരുമാനവും കൂട്ടികിട്ടയ തുകയിന്‍മേലുള്ള നികുതിയാണ് ഇവിടെ വരിക. ഇത് ഓട്ടോമാറ്റിക്കായി വന്നുകൊള്ളും.

5. Tax on total income as per system calculation (as per item 3)* ഈ വര്‍ഷം കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്മേലുള്ള നികുതിയാണ് ഇവിടെ വരിക. അതായത് അരിയര്‍ തുക കിഴിച്ചുള്ള തുകയുടെ നികുതി.

6.Tax on salary/family pension received in arrears [Difference of item 4 and item 5] ഇവിടെ കിട്ടിയതുകയും കിട്ടേണ്ടിയിരുന്നത തുകയ്ക്കും തമ്മിലുളള വ്യത്യാസം എത്രയാണോ അതിന്മേലുള്ള നികുതിയാണ് വരിക. അതായത് തൊട്ടുമുന്‍ വര്ഷം കിട്ടേണ്ടിയിരുന്ന ശമ്പളം കുടിശികയാകുകയും അത് ഈ വര്‍ഷം കിട്ടുകയും ചെയ്തത് കൊണ്ടുള്ള അധിക നികുതി ബാധ്യതയാണ് ഈ കോളത്തില്‍ വരിക.

ഒന്നാമത്തെ കോളത്തില്‍ തുക രേഖപ്പെടുത്തിയാല്‍ മാത്രം മതി. ഇപ്പോള്‍ ബാക്കി കോളത്തില്‍ തുക ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തപ്പെടും. അതിനുശേഷം താഴോട്ട് സ്‌ക്രോള്‍ ചെയത്  ടേബിള്‍ എ എടുക്കുക. അതില്‍ ആഡ് ഡീറ്റെയ്ല്‍സ് എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആഡ് ഡീറ്റെയില്‍സ് വരും.

ആദ്യം വര്‍ഷം സെലക്ട് ചെയ്യുക. ഏതുവര്‍ഷത്തെ അരിയര്‍ ആണ് ഇപ്പേള്‍ കിട്ടിയത് ആ വര്‍ഷം സെല്കട് ചെയ്യണം.

അതിനു നേരെയുള്ള കോളത്തില്‍ ആ വര്‍ഷത്തെ ടോട്ടല്‍ ടാക്‌സബിള്‍ ഇന്‍കം രേഖപ്പെടുത്തുക.

 അതിനുതാഴെയുള്ള ആദ്യകോളത്തില്‍ ആ വര്‍ഷത്തെ അരിയര്‍ തുക രേഖപ്പെടുത്തുക.

അതിനുതാഴെയുള്ള കോളത്തില്‍ സാലറി അരിയറും സാലറിയും കൂടിയുള്ള തുക ഓട്ടോമാറ്റിക്കായി വരും.

അതിനുതാഴെയുള്ള കോളത്തില്‍ ടാക്‌സ് ഓണ്‍ ടോട്ടല്‍ ഇന്‍കം എന്ന കോളത്തില്‍ അന്ന് എത്ര രൂപയാണ് ടാക്‌സ് അടച്ചത് എന്ന് രേഖപ്പെടുത്തുക.

അടുത്ത കോളത്തില്‍ അരിയര്‍ ഉള്‍പ്പെടെയുള്ള തുകയ്ക്ക് മേലുള്ള ടാക്‌സ് എത്രയെന്ന് രേഖപ്പെടുത്തപ്പെടും.

ഈ തുക നിങ്ങള്‍ അംഗീകരിക്കുന്നു എങ്കില്‍ അതേ തുക അടുത്ത കോളത്തില്‍ നിങ്ങള്‍ രേഖപ്പെടുത്തണം. അംഗീകരിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ കണക്ക് പ്രകാരം എത്രയാണോ തുക അത് അവിടെ രേഖപ്പെടുത്തിയാല്‍ മതി.

അടുത്ത കോളത്തില്‍ ഈ അരിയര്‍ തുക ഇതേവര്‍ഷം കിട്ടിയിരുന്നു എങ്കില്‍ എത്ര തുക ടാക്‌സ് അടയ്‌ക്കേണ്ടിവരുമായിരുന്നു എന്ന ഫിഗറാണ്. അതായത് അധിക നികുതി ബാധ്യത. അത്രയും വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം ആഡ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഇതേപോലെ ഓരോ വര്‍ഷത്തെയും വിവരങ്ങള്‍ രേഖപ്പെടുത്തി ആഡ് ചെയ്യുക. അങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ റിലീഫ് തുക എത്രയെന്നത് രേഖപ്പെടുത്തപ്പെടും. ഇത് സേവ് ചെയ്യുക. ഇപ്പോള്‍ 10 ഇയിലെ രണ്ട് ഭാഗങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഇനി വെരിഫിക്കേഷനും പൂര്‍ത്തിയാക്കി 10 ഇ സമര്‍പ്പിക്കാം.  

(പേഴ്സണൽ ഫിനാൻസ് വിദഗ്ധനാണ് ലേഖകൻ . ഇമെയ്ൽjayakumsrkk8@gmail.com) 

English Summary : Salary Arrears and Income Tax 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com