സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വർണ വിലയിൽ മാറ്റമില്ല. അഞ്ച് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 4,500 രൂപയിലും പവന് 36,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന വില ജനുവരി ഒന്നിനും രണ്ടിനും രേഖപ്പെടുത്തിയ ഗ്രാമിന് 4,545 രൂപയും പവന് 36,360 രൂപയുമാണ്.ഏറ്റവും കുറഞ്ഞ വില ജനുവരി 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ബോണ്ട് മുന്നേറുന്നത് സ്വർണത്തിന് ക്ഷീണമാണ്. ബോണ്ട് യീൽഡ് 1.81% കടന്ന് പോകാതിരുന്നാൽ സ്വർണത്തിന് അനുകൂലമാകും എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.
HIGHLIGHTS
- ഗ്രാമിന് 4,500 രൂപയിൽ തുടരുന്നു