ADVERTISEMENT

വളർച്ചയ്ക്ക് മുൻതൂക്കം നൽകിയേക്കാവുന്ന ഇത്തവണത്തെ ബജറ്റിൽ സാധരണക്കാര്‍ മാത്രമല്ല സകല മേഖലകളും പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഇത്തവണ എന്തെങ്കിലുമൊക്കെ കാണുമെന്ന് വിദഗ്ധരും വിലയിരുത്തുന്നു. ഈ അവസരത്തില്‍ വിവിധ മേഖലകളുടെ ആവശ്യങ്ങൾ നോക്കാം.

ആദായ നികുതി 

80 സി അനുസരിച്ചുള്ള ഇളവുകൾ കൂടുതലാക്കണമെന്ന ആവശ്യം പല കോണിൽനിന്നും ഉയരുന്നുണ്ട്. 10 ലക്ഷത്തിന് മുകളിലുള്ള  ഇപ്പോഴത്തെ  30 ശതമാനം നികുതി എന്നത് കുറച്ച് 25 ശതമാനമാക്കണമെന്നും നിവേദനമുണ്ട്. കാരണം, 10 ലക്ഷത്തിനു മുകളിൽ 30 ശതമാനം മാത്രമാണ് നികുതി എന്ന് പറയുമ്പോഴും പലപ്പോഴും വിദ്യാഭ്യാസ തീരുവ, സർചാർജ് എന്നിവ കൂടി കൂട്ടുമ്പോൾ പലരും 42 ശതമാനം വരെ നികുതി കൊടുക്കേണ്ടി വരുന്നുണ്ട്. അതിനാൽ 30 ശതമാനം നികുതിയിൽ നിന്നും 25 ശതമാനമായി കുറച്ചാൽ ഈ സ്ലാബിലുള്ളവർക്കു ആശ്വാസമാകും. 

ആസ്തികളിലെ മാറ്റം 

gold-coin-biscut

ആഭ്യന്തര സാമ്പത്തിക നിക്ഷേപം പരമ്പരാഗതമായ സ്വർണത്തിൽനിന്നും, റിയൽ എസ്റ്റേറ്റിൽ നിന്നും മാറി സാമ്പത്തിക ഉല്പന്നങ്ങളായ  മ്യൂച്ചൽ ഫണ്ടുകള്‍, ഇൻഷുറൻസ് കമ്പനികള്‍, ഓഹരി, ബോണ്ട് എന്നിവയിലേയ്ക്കൊക്കെ മാറ്റുവാൻ സാധാരണക്കാരനെ പ്രേരിപ്പിക്കുന്നവിധമുള്ള സാമ്പത്തിക ഉത്തേജന നിർദേശങ്ങൾ ബഡ്ജറ്റിൽ വേണം. ഒരു സമ്പദ് വ്യവസ്ഥ പക്വത പ്രാപിക്കുമ്പോൾ വരുന്ന ഈ മാറ്റങ്ങൾക്ക് സർക്കാർ തലത്തിൽ നിന്നുള്ള പിന്തുണ കൂടിയേ തീരൂ.  

ഓഹരിയിൽ നിക്ഷേപിച്ച്  സമ്പത്ത്  വളർത്താനുള്ള അറിവ് സാധാരണക്കാരിലേക്കെത്തിക്കുന്ന നടപടികൾ ഇന്ത്യയെപ്പോലുള്ള  വേഗത്തിൽ വളരുന്ന ഒരു സമ്പദ് വ്യവസ്ഥ കൈകൊണ്ടേ  പറ്റൂ.അതിനാൽ വികസിത രാജ്യങ്ങളിലെ  ജനങ്ങളുടെ ഓഹരി വിപണിയിലെ പങ്കാളിത്തം പോലെ ഇന്ത്യയിലെയും ജനങ്ങളുടെ ഓഹരി വിപണിയിലെ പങ്കാളിത്തം കൂട്ടുന്നതിന് വേണ്ടിയുള്ള മാർഗങ്ങൾ  അവലംബിക്കണം. അങ്ങനെയായാൽ പരമ്പരാഗത നിക്ഷേപക മാര്‍ഗങ്ങളിൽനിന്നും ഇത്തരം നിക്ഷേപങ്ങളിലേക്ക് കൂടുതൽ പണം ഒഴുകും. 

അതുപോലെ വിദേശ നിക്ഷേപം കൈകാര്യം ചെയ്യുന്ന ഫണ്ട്  മാനേജർമാരുടെയും, ആഭ്യന്തര മാനേജര്‍മാരുടെയും വ്യത്യാസം ഇല്ലാതാക്കണം.ഇപ്പോഴത്തെ നിയമങ്ങൾ വിദേശ നിക്ഷേപക  ഹൗസുകൾക്കു കൂടുതൽ ആനുകൂല്യം നല്കിയുള്ളവയാണ്. ആഭ്യന്തര ഫണ്ട് ഹൗസുകൾക്കും ഇതേ ആനുകൂല്യങ്ങൾ ലഭിക്കണമെന്നുള്ളത് നാളുകളായുള്ള ആവശ്യമാണ്. കടപ്പത്ര ഫണ്ടുകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുവാൻ വിദേശ നിക്ഷേപകർക്ക് മൂലധനനേട്ട നികുതിയിൽ ഇളവുകൾ കൊടുക്കുവാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. മൂലധനനേട്ട നികുതിയിൽ ഇളവുകൾ വന്നാൽ ബോണ്ടുകൾക്കും ഗുണകരമാകുമെന്നാണ് കരുതുന്നത്. 

മൂലധന ചിലവുകൾ 

കഴിഞ്ഞ ബജറ്റിലെ മൂലധന ചിലവുകൾ(കാപ്പിറ്റൽ എക്സ്പെൻഡിച്ചർ) 26 ശതമാനം വർധിപ്പിച്ചിരുന്നു. ഈ ബജറ്റിലും അത്രതന്നെയെങ്കിലുമുള്ള ഒരു വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ മേഖലകളിലെയും വളർച്ച ഉറപ്പുവരുത്തുന്നതിന് ഈ കോവിഡ് കാലത്ത് മൂലധന ചെലവ് വര്‍ധിപ്പിക്കാതെ വേറെ മാർഗമില്ല.സമ്പദ് വ്യവസ്ഥയിലെ പണ ലഭ്യത കൂട്ടുവാനുള്ള കാര്യങ്ങൾ തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ. 

ഊർജ മേഖല 

green-energy

ഹരിത സാങ്കേതികവിദ്യ അധിഷ്ഠിതമായ നിക്ഷേപങ്ങൾക്ക് നികുതി കുറയ്ക്കണമെന്നുള്ള നിർദേശവും ഈ  പ്രാവശ്യം ധനമന്ത്രിയുടെ മുൻപിൽ എത്തിയിട്ടുണ്ട്. പുനരുല്പാദിപ്പിക്കാവുന്ന ഊർജ സ്രോതസ്സുകളെ ആശ്രയിച്ചുള്ള വ്യവസായങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നയങ്ങളും പ്രതീക്ഷിക്കാം. അതുപോലെ ഊർജ വിതരണ മേഖലയിലും, പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ ബജറ്റ് തുക വകയിരുത്താനിടയുണ്ട്. അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ചാൽ, ഉൽപ്പാദന ചിലവും, വിലക്കയറ്റവും നിയന്തിക്കാനാകുമെന്ന പഠനങ്ങൾ കണക്കിലെടുക്കണമെന്നു ധനമന്ത്രിയോട് വിവിധ മേഖലകളിലെ ഉത്പാദക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.  

ഔഷധ നിർമാണം 

കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ ഭാരത്  പദ്ധതിയിലൂടെ ഔഷധ നിർമാണ മേഖലക്ക് ഉണർവുണ്ടായതിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ഈ മേഖലയുടെ വളർച്ചക്കായി പ്രത്യകിച്ചും ഈ മഹാമാരികാലത്തു കൂടുതൽ സ്റ്റാർട്ട് അപ്പ് സേവനങളും, ആനുകൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദന പദ്ധതികളും ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. മരുന്ന് ഗവേഷണത്തിനും, ചികിത്സ സംബന്ധമായ  പരീക്ഷണങ്ങൾക്കും വേണ്ട സൗകര്യങ്ങൾക്കും ബജറ്റിൽ പണം വകയിരുത്തിയേക്കും

ഇറക്കുമതി ചുങ്കം 

സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും  ഇറക്കുമതി ചുങ്കം 7.5 ൽ നിന്നും 4 ആയി  കുറയ്ക്കണമെന്ന് ജ്വല്ലറി  കൗൺസിൽ ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോളിഷ് ചെയ്ത വജ്രത്തിന്റെ  ചുങ്കം  7.5 ൽ നിന്നും 2.5 ശതമാനമായി കുറയ്ക്കണമെന്നും  ആവശ്യമുയർന്നിട്ടുണ്ട്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് തുറമുഖ സൗകര്യങ്ങളും വിമാന താവളങ്ങളും റെയിൽവേയും ഉൾപ്പെടുത്തിയുള്ള സോണുകളുടെ രൂപവൽക്കരണത്തിനും  തുക വകയിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. 

വ്യോമയാനം 

വ്യോമയാന  മേഖലയിലെ 21 ശതമാനം വരുന്ന പരോക്ഷ നികുതി ബജറ്റിൽ കുറയ്ക്കണമെന്ന് ഇൻഡിഗോയുടെ സി ഇ ഒ ധനകാര്യമന്ത്രാലയത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമയാന ഇന്ധനത്തിനുള്ള എക്‌സൈസ് നികുതി 11 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറയ്ക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നികുതി കുറച്ചാൽ, കുറഞ്ഞ യാത്ര നിരക്കുകൾ ഏർപ്പെടുത്തുന്നതിലൂടെ തളർച്ചയിലായിരിക്കുന്ന ഈ മേഖലക്ക് ഒരു ഉണർവ് വരും.

student

വിദ്യാഭ്യാസം 

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ പല സർവകലാശാലകളും ആഗോള റാങ്കിങ്ങിൽ പുറകിലാണ്. ലോകോത്തര നിലവാരത്തിലുള്ള സർവകലാശാലകളും, വിദ്യാഭ്യാസ സൗകര്യങ്ങളും വേണ്ടത് കൂടുതൽ നൈപുണ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് അത്യാവശ്യമായതിനാൽ വിദ്യാഭ്യാസ മേഖലക്ക്  കൂടുതൽ കരുതൽ ബജറ്റ് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി പണം നിക്ഷേപിക്കുന്നതിന് ഇളവുകൾ വേണമെന്ന ആവശ്യവും ഇപ്രാവശ്യം ഉയർന്നിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിൽ അത്തരമൊരു പദ്ധതി ഇല്ല. ആ മേഖല കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

English Summary : Budget Expections in Different Sectors

വ്യോമയാനം 

 

വ്യോമയാന  മേഖലയിലെ 21 ശതമാനം വരുന്ന പരോക്ഷ നികുതി ബജറ്റിൽ കുറയ്ക്കണമെന്ന് ഇൻഡിഗോയുടെ സി ഇ ഒ ധനകാര്യമന്ത്രാലയത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമയാന ഇന്ധനത്തിനുള്ള എക്‌സൈസ് നികുതി 11 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറയ്ക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നികുതി കുറച്ചാൽ, കുറഞ്ഞ യാത്ര നിരക്കുകൾ ഏർപ്പെടുത്തുന്നതിലൂടെ തളർച്ചയിലായിരിക്കുന്ന ഈ മേഖലക്ക് ഒരു ഉണർവ് വരും. 

വ്യോമയാനം 

 

വ്യോമയാന  മേഖലയിലെ 21 ശതമാനം വരുന്ന പരോക്ഷ നികുതി ബജറ്റിൽ കുറയ്ക്കണമെന്ന് ഇൻഡിഗോയുടെ സി ഇ ഒ ധനകാര്യമന്ത്രാലയത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമയാന ഇന്ധനത്തിനുള്ള എക്‌സൈസ് നികുതി 11 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറയ്ക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നികുതി കുറച്ചാൽ, കുറഞ്ഞ യാത്ര നിരക്കുകൾ ഏർപ്പെടുത്തുന്നതിലൂടെ തളർച്ചയിലായിരിക്കുന്ന ഈ മേഖലക്ക് ഒരു ഉണർവ് വരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com