സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
Mail This Article
×
സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,550 രൂപയും പവന് 36,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കായ ഗ്രാമിന് 4,565 രൂപയിലും പവന് 36,520 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. മൂന്നു ദിവസം മുന്നേറ്റം തുടർന്ന ശേഷമാണ് ഇന്ന് വില ഇടിഞ്ഞത്. മൂന്നുദിവസംകൊണ്ട് ഗ്രാമിന് 65 രൂപയുടെയും പവന് 520 രൂപയുടെയും വർധനവ് ഉണ്ടായി. സ്വർണ്ണത്തിന് ഏറ്റവും കുറഞ്ഞ വില ജനുവരി 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമാണ്.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.