ADVERTISEMENT

സര്‍ക്കാരിന്റെ ധനകാര്യ സേവനം കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവും ഉപഭോക്തൃസൗഹൃദവുമാക്കാന്‍ നിരവധി പദ്ധതികളാണ് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിരിക്കുന്നവര്‍ക്കും ട്രഷറി ഫിക്‌സഡ് ഡിപ്പോസിറ്റിനെ ആശ്രയിക്കുന്നവര്‍ക്കും ഏറെ ആശ്വാസമാണ് ഈ നടപടികള്‍

ട്രഷറി ഇടപാടുകളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രില്‍ 1 മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ടഷറി വഴി യൂട്ടിലിറ്റി പേയ്‌മെന്റുകള്‍ സാധ്യമാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇ-വാലറ്റ് സംവിധാനം ഏര്‍പ്പെടുത്തും എന്ന പ്രഖ്യാപനവും വളരെ വിപുലമായ മാറ്റത്തിന് കളമൊരുക്കുന്നതാണ്. നിലവില്‍ വിവിധ തരത്തിലുള്ള ബില്ലുകളുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സാധ്യമാകണമെങ്കില്‍ ട്രഷറി അക്കൗണ്ടിലെ പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമായിരുന്നു. ട്രഷറി അക്കൗണ്ട് ഉടമകള്‍ക്ക് എടിഎം സൗകര്യം ഏര്‍പ്പെടുത്തുമെന്ന്് മുന്‍ധനകാര്യ മന്ത്രി പറഞ്ഞിരുന്നെങ്കിലം നടപ്പിലായിരുന്നില്ല. ഇ വാലറ്റ് സംവിധാനം  ഏറെ സ്വാഗതാര്‍ഹമായ മാറ്റമാണ്.

∙കെഎസ്എഫ്ഇ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 3 മേഖലാ ഓഫീസുകളും 50 പുതിയ ശാഖകളും 15 മൈക്രോ ശാഖകളും ആരംഭിക്കുവാനും ഉദ്ദേശിക്കുന്നു.

∙കെ.എഫ്.സിയുടെ വായ്പാ ആസ്തി അടുത്ത 2 വര്‍ഷത്തിനകം പതിനായിരം കോടി രൂപയായി വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary : Governments Financial Services Become Smart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com