ADVERTISEMENT

കോടീശ്വരസ്വപ്നം കാണുന്നവർക്ക് തികച്ചും ലളിതമായ രീതിയിൽ അതിലേക്കെത്തി ചേരാനുള്ള ഒരു മാർഗമാണ് ഘട്ടംഘട്ടമായി നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് രീതി. വളരെ ലളിതവും സൗകര്യപ്രദവുമായി നിക്ഷേപം വളർത്തുവാനുള്ള ഒരു മാർഗമാണീ സിപ്. ഓഹരി വിപണിയെ ഭയപ്പെടുന്നവർക്കും, എങ്ങനെ കാര്യങ്ങൾ കൃത്യമായി നേരിട്ട് ചെയ്യുണമെന്നറിയാത്തവർക്കും പറ്റിയ ഒരു മാർഗമാണിത്. ക്രമാനുഗതമായി നിക്ഷേപിച്ചാൽ നമ്മളറിയാതെ സ്വത്ത് കുന്നുകൂടുമെന്നുള്ളതാണ് ഈ മാർഗത്തിന്റെ പ്രത്യേകത.

ഉദാഹരണത്തിന്  5000 രൂപ വച്ച് എല്ലാമാസവും കൃത്യമായി  20  വർഷത്തേക്ക് നിക്ഷേപിച്ചാൽ, 17 ശതമാനം ആദായം ലഭിച്ചാൽ പോലും ഒരു കോടി രൂപ സമാഹരിക്കാനാകും.ഇതിനായി വർഷങ്ങൾ കൊണ്ട്  നമ്മൾ അടച്ച തുക 12 ലക്ഷം മാത്രമാണ് എന്ന കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക. ചിട്ടയായ പ്രവർത്തികൾ മറ്റുള്ള കാര്യങ്ങളിലെന്നപോലെ സാമ്പത്തിക ആസൂത്രണത്തിലും നല്ല ഫലങ്ങൾ എന്നും നല്കികൊണ്ടിരിക്കും. സിപ്പിന്റെ കാര്യത്തിൽ സമ്പത്ത് കാലത്ത് 'തൈ പത്തു വച്ചാൽ, ആപത്ത് കാലത്ത്  കായ് നൂറ് തിന്നാം' എന്ന് മാറ്റി പറയേണ്ടി വരും. ഇപ്പോഴത്തെ കണക്കനുസരിച്ച് പല മ്യൂച്ചൽ ഫണ്ടുകളും 50 ശതമാനത്തിനു മുകളിൽ ആദായം നൽകുന്നുണ്ട്. ഓൺലൈനിൽ ലഭ്യമായ സിപ് കാല്കുലേറ്ററുകൾ ഉപയോഗിച്ച് സിപ് ആദായം കണക്കാക്കാം.

ആരെയും ആശ്രയിക്കാതെ വിശ്രമ ജീവിതത്തിനു സ്വരുക്കൂട്ടുവാൻ ഇതിലും നല്ല മാർഗമില്ല.  അതിനാൽ ഇതുവരെ സിപ് തുടങ്ങിയില്ലെങ്കിൽ ഇന്ന് തന്നെ തുടങ്ങാം.

money-up

പണമില്ലെങ്കിൽ സിപ് നിക്ഷേപം ഉപേക്ഷിക്കണോ?

എസ് ഐ പി യിലൂടെയാണ് പലരും മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്തുന്നത്. സിപ് തുടങ്ങിയാൽ ഇടക്ക് വെച്ച് നിറുത്തിവെക്കാമോയെന്നത് പലർക്കുമുള്ള സംശയമാണ്. മ്യൂച്ചൽ ഫണ്ടിൽ സിപ് രീതിയിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു മാസം നമുക്ക് പണത്തിന്റെ അത്യാവശ്യം വന്നാൽ അത് താൽക്കാലികമായി നിറുത്തി വെക്കുവാനുള്ള ഒരു സൗകര്യം ഉണ്ട്. പിന്നീട് പണം കൈയ്യിൽ വരുമ്പോൾ വീണ്ടും സിപ് പുനരാരംഭിക്കാം. പകരം സിപ് റദ്ദാക്കിയാൽ നമ്മുടെ നിക്ഷേപ ലക്ഷ്യങ്ങളെ പാതി വഴിയിൽ ഉപേക്ഷിക്കുന്നതിനു തുല്യമാകും.  അതിനാൽ സിപ് അടക്കുവാനുള്ള പണം കൈയ്യിലില്ലെങ്കിൽ അത് റദ്ദ് ചെയ്യാതെ  താത്കാലികമായി മാത്രം 'നിർത്തുക'. ഇത് വീണ്ടും തുടരുവാൻ എളുപ്പമാണ്.

ഒരു സിപ്പ് താൽക്കാലികമായി നിറുത്തി വെക്കുന്നതിനു പ്രത്യേകിച്ച് ചാർജൊന്നും ഈടാക്കുന്നില്ല. സിപ് തുക അടക്കേണ്ടതിന്റെ  അവസാന പത്തു ദിവസം മുൻപെങ്കിലും അത് താത്കാലികമായി നിർത്തുവാനുള്ള അപേക്ഷ സമർപ്പിക്കണം എന്നു മാത്രം.ഫണ്ടിന്റെ പ്രകടനം മോശമാണെങ്കിലും ഇതുപോലെ താത്കാലികമായി നിർത്തി വെക്കുവാൻ സാധിക്കും. എന്നാൽ നല്ല ആദായം നൽകുന്ന സിപ്പാണ് താഴ്ന്നു പോയതെങ്കിൽ നിർത്തി വെക്കരുത്. താഴ്ന്ന വിലയിൽ വാങ്ങുമ്പോൾ നമുക്ക് കൂടുതൽ യൂണിറ്റുകൾ ലഭിക്കും. ദീർഘകാലത്തിൽ  അത് കൂടുതൽ ലാഭം നൽകുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com