ADVERTISEMENT

ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ഒരു യു എസ് ഡോളർ വാങ്ങുന്നതിന് 77.56 ൽ വ്യാപാരം തുടങ്ങിയ രൂപ 77.61 വരെയെത്തി. ഈ വർഷം ആരംഭം മുതൽ രൂപയുടെ മൂല്യം കുറയുകയാണ്. കൊറിയയുടെയും തായ്‌വാന്റെയും ചൈനയുടെയും ഫിലിപ്പീൻസിന്റെയും മലേഷ്യയുടെയും കറൻസികളും ഇടിവിലാണ്. രൂപയുടെ മൂല്യം കുറയുന്നതോടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിലക്കയറ്റം ഇനിയും രൂക്ഷമാകും.

അമേരിക്കയിലെ നാണയപ്പെരുപ്പം വിചാരിച്ചതിലധികമാണെന്ന വാർത്ത വന്നതോടെ ആഗോളതലത്തിൽ ഓഹരികളും തകർച്ചയിലാണ്. നിഫ്റ്റിയിൽ 300 പോയിന്റ് തകർച്ച രേഖപ്പെടുത്തി. സെൻസെക്സ്  978 പോയിന്റ് ഇടിഞ്ഞു. ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകളിലെ മാന്ദ്യം മൂലം പലിശ നിരക്കുകൾ ഇനിയും ഉയർത്തുമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary : Rupee is in a Record Low Against Dollar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com