ADVERTISEMENT

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന്  4,715 രൂപയിലും പവന് 37,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,705 രൂപയിലും പവന്  37,640 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടന്നത്. ഒരാഴ്ചക്കുള്ളിൽ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിച്ചു. ഈ മാസത്തെ  ഏറ്റവും കൂടിയ നിരക്ക് മെയ്‌ 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ്.ഏറ്റവും കുറഞ്ഞ വില മെയ്‌ 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ 1820 ഡോളറിൽ നിന്നും 1850 ഡോളറിലേക്കുയർന്ന സ്വർണം ബോണ്ട് നിരക്ക് മുന്നേറാതിരുന്നാൽ അടുത്ത ആഴ്ചയിലും നേട്ടം തുടർന്നേക്കും. 1900 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത പ്രതിരോധം.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com