ഇന്ന് സ്വർണത്തിന് നേരിയൊരു തളർച്ച

HIGHLIGHTS
  • ഗ്രാമിന് 25 രൂപ ഇടിഞ്ഞ് 4765 രൂപയായി
gold2
SHARE

തുടർച്ചയായ വർധനക്ക് ശേഷം സംസ്ഥാനത്ത്  വ്യാഴാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇടിഞ്ഞ് ഗ്രാമിന് 4,765 രൂപയും പവന് 38,120 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന്  4,790 രൂപയിലും പവന് 38,320 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസം രേഖപ്പെടുത്തുന്ന എറ്റവും ഉയർന്ന വിലയാണിത്. ഏറ്റവും കുറഞ്ഞ സ്വർണവില മെയ്‌ 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും  പവന് 36,880 രൂപയുമാണ്. ഒരാഴ്ചക്കിടയിൽ ഗ്രാമിന് 1,240 രൂപ വർധിച്ചു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 2.80%ൽ താഴെ നിൽക്കുന്നത് സ്വർണത്തിന് അനുകൂലമാണ്. 

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA