ADVERTISEMENT

തുടർച്ചയായ വിലയിടിവിന് ശേഷം വ്യാഴാഴ്ച സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,755 രൂപയും പവന് 38,040 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ്  ഗ്രാമിന് 4,715 രൂപയിലും പവന് 37,720 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ജൂൺ 11  മുതൽ 14 വരെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ ഗ്രാമിന് 4,835 രൂപയിലും പവന് 38,680 രൂപയിലുമാണ് വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ ഫെഡ് നിരക്ക് പ്രഖ്യാപനത്തിന് ശേഷം ബോണ്ട് വരുമാനം വീണത് സ്വർണത്തിന് അനുകൂലമാണ്. സ്വർണം ഇന്നലെ 1830 ഡോളറിലേക്ക് കയറി. ബോണ്ട് ചലനങ്ങൾക്കെതിരെ മാത്രമാവും സ്വർണവിലയും സഞ്ചരിക്കുക.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com