ADVERTISEMENT

റഷ്യ-യുക്രെയ്ൻ യുദ്ധം ഉണ്ടാകില്ലെന്നും, ഉണ്ടായാൽ തന്നെ പത്ത് ദിവസത്തിനുള്ളിൽ തീരുമെന്നും, റഷ്യയായിരിക്കും യുദ്ധം ജയിക്കുക തുടങ്ങിയ പല മുൻവിധികളെയും കാറ്റിൽ പറത്തി നാല് മാസമായി ഇരു രാജ്യങ്ങളും തമ്മിൽ പോരാട്ടം തുടരുകയാണ്. എണ്ണ വില, ഭക്ഷണ വില, കയറ്റുമതി, ഇറക്കുമതി നിയന്ത്രണങ്ങൾ തുടങ്ങി പല കാര്യങ്ങളിലും പുതിയ നയങ്ങൾ ലോകത്തിലെല്ലായിടത്തും യുദ്ധം തുടങ്ങിയതിൽ പിന്നെ നടപ്പിലായി. ആഗോള ഓഹരി വിപണികളിലും ക്രിപ്റ്റോ വിപണികളിലും യുദ്ധം മൂലം തകർച്ചയും ഉണ്ടായി. നിക്ഷേപങ്ങൾ സുരക്ഷിത ആസ്തികളിലേക്കു മാറ്റുന്ന പ്രവണതയും  കഴിഞ്ഞ മാസങ്ങളിൽ എല്ലാ രാജ്യങ്ങളിലുമുണ്ടായി. യുദ്ധം കഴിഞ്ഞാൽ  ഓഹരികളും, ക്രിപ്റ്റോകളും വീണ്ടും കുതിക്കുമെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും അടുത്തകാലത്തൊന്നും യുദ്ധം തീരില്ലെന്നാണ് നാറ്റോ മുന്നറിയിപ്പ് നൽകുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം വർഷങ്ങളോളം നീണ്ടുനിൽക്കുമെന്നാണ് നാറ്റോയുടെ തലവൻ അഭിപ്രായപ്പെടുന്നത്. യുദ്ധം സൃഷ്ടിച്ച പ്രശ്നങ്ങൾ മൂലം പണപ്പെരുപ്പം കൂടിയതിനാൽ സെൻട്രൽ ബാങ്കുകളെല്ലാം തന്നെ പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ടെങ്കിലും വരുന്ന കുറേ  മാസങ്ങൾകൊണ്ടു മാത്രമേ ഉയർന്ന പണപ്പെരുപ്പം കുറയുകയുള്ളൂ. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ രാജ്യങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക  നയങ്ങൾ എത്ര കണ്ട് ഫലവത്താകുമെന്ന് പറയാനാകില്ല. പണപ്പെരുപ്പം നിയന്ത്രണത്തിലായില്ലെങ്കിൽ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയായിരിക്കും അത് ഏറ്റവും ബാധിക്കുക.

English Summary : According to NATO Russia Ukraine War may Continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com