ADVERTISEMENT

തുടർച്ചയായ വർധനക്ക് ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,765 രൂപയിലും പവന് 38,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്നലെ വർധിച്ചിരുന്നു. ജൂൺ 11 മുതൽ 13 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,715 രൂപയും പവന് 37,720 രൂപയുമാണ്. അതേ സമയം രാജ്യാന്തര  വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,824.51 ഡോളർ നിരക്കിലും  യുഎസ് സ്വർണ ഫ്യൂച്ചറുകൾ 1,824.50 ഡോളർ നിരക്കിലുമാണ്. അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റം സ്വർണത്തിന് ഇന്നലെയും വീഴ്ച നൽകി. 1820 ഡോളറിൽ സ്വര്‍ണം പിന്തുണ പ്രതീക്ഷിക്കുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com