ADVERTISEMENT

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞു സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ സംസ്ഥാനത്ത് സ്വർണത്തിന് രണ്ട് വിലയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ  മാറ്റമില്ലാതെ ഗ്രാമിന് 4,765 രൂപയിലും പവന് 38,120 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ ഉച്ചക്ക് ശേഷം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും ഒറ്റയടിക്ക് കുറഞ്ഞു ഗ്രാമിന് 4,685 രൂപയിലും പവന്  37,480 രൂപയിലുമാണ് വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 90 രൂപയും പവന് 720 രൂപ കുറഞ്ഞു. ജൂൺ 11 മുതൽ 13 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. രാജ്യാന്തര വിപണിയിൽ 1820 ഡോളറിലേക്കിറങ്ങിയ സ്വർണം ഇന്ന് തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നതും ഓഹരി വിപണിയിലെ അസ്ഥിരത വീണ്ടും വർധിക്കുന്നതും സ്വര്‍ണത്തിന് അനുകൂലമാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com