നിങ്ങളുടെ മ്യൂച്ചൽഫണ്ടിലേക്കുള്ള എസ് ഐ പി മുടങ്ങിയോ? ഉടൻ പരിശോധിക്കൂ!

HIGHLIGHTS
  • ഘട്ടംഘട്ടമായി മ്യൂച്ചൽ ഫണ്ടിൽ പണമടക്കുന്ന രീതി മാറുന്നു
mutualfunds
SHARE

മ്യൂച്ചൽ ഫണ്ടുകളിൽ ഘട്ടംഘട്ടമായി(Systematic investment plan- SIP) പണമടക്കുന്നതിനുള്ള രീതികൾ മാറുകയാണ്. ട്രേഡിങ്ങ് അക്കൗണ്ടിൽ പണമുണ്ടെങ്കിൽ അതിൽനിന്ന് മ്യൂച്ചൽ ഫണ്ടുകളിലേക്കും പണം  അടച്ചുപോകുന്ന രീതി നിർത്തലാക്കി. ഇപ്പോൾ നമ്മുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും മ്യൂച്ചൽ ഫണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമടക്കണം.

ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തില്‍

എല്ലാത്തരത്തിലും ഇടനിലക്കാരെ ഒഴിവാക്കാനാണ്  ഇത്തരമൊരു തീരുമാനം. ജൂലൈ ഒന്ന് മുതൽ ഇത് നിലവിൽ വന്നു. അതിനാൽ ജൂലൈ ഒന്ന് മുതൽ അടച്ചുപോകേണ്ട സിപ് നിക്ഷേപങ്ങളിൽ പ്രശ്നമുണ്ടായിട്ടുണ്ടാകാം. സിറോദയുടെ ട്രേഡിങ്ങ് അക്കൗണ്ടും, സിപ്പ് അക്കൗണ്ടും പണമിടപാടുകൾക്കു ഒരുപോലെ ഉപയോഗിക്കുന്നതിനാൽ സിറോദ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

പരാതികള്‍ ഉയരുന്നു

ഒന്നാം തിയതി മുതലുള്ള സിപ്പുകൾ അടഞ്ഞുപോയിട്ടില്ലെന്നു പല പരാതികളും ഉയരുന്നുണ്ട്.  കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇത് സംബന്ധിച്ച് വ്യക്തത ഉണ്ടാകും.ഇതിനായി  ഓരോരുത്തരുടെയും മ്യൂച്ചൽ ഫണ്ട് അക്കൗണ്ടുകളിൽ കയറി പരിശോധിച്ചു വേണ്ട മാറ്റങ്ങൾ വരുത്തുക. നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് മ്യൂച്ചൽ ഫണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അടക്കുന്നത് സുരക്ഷിതമായ മാർഗമാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ തന്നെ കണ്ടുപിടിക്കാനും, പരിഹരിക്കാനും ഇതിലൂടെ വളരെ എളുപ്പത്തിൽ സാധിക്കും.

English Summary : Know These Latest Change in Mutual Fund SIP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS