വീണ്ടും കുത്തനെ ഇടിഞ്ഞു സ്വർണ വില
Mail This Article
വീണ്ടും കുത്തനെ ഇടിഞ്ഞു സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,685 രൂപയിലും പവന് 37,480 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.പവന് 400 രൂപയും ഗ്രാമിന് 50 രൂപയും ബുധനാഴ്ച ഇടിഞ്ഞിരുന്നു. ഗ്രാമിന് 4,760 രൂപയിലും പവന് 38,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 1000 രൂപയും ഗ്രാമിന് 125 രൂപയും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ജൂലൈ 5ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ശക്തമായി തുടരുന്ന ഡോളർ സ്വർണത്തിന് വീണ്ടും ഇടിവ് നൽകി. ബോണ്ട് യീൽഡ് 2.90%ൽ തുടരുന്നത് അമേരിക്കൻ ഓഹരികൾക്ക് പ്രിയമേറ്റിയതും സ്വർണത്തിന് ക്ഷീണമായി. 1730 ഡോളറിലെ പിന്തുണ നഷ്ടമായാൽ സ്വർണം 1700 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു.
English Summary : Gold Price Today in Kerala