ADVERTISEMENT

സംസ്ഥാനത്ത് ബുധനാഴ്ചയും സ്വർണ വില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,645 രൂപയും പവന് 37,160 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 35 രൂപയും  പവന് 280 രൂപയും ഇടിഞ്ഞ് ഗ്രാമിന് 4,655 രൂപയിലും പവന് 37,240 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജൂൺ 5 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ 21 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,600 രൂപയും  പവന് 36,800 രൂപയുമാണ്. യുഎസ് ഫെഡ് നിരക്കുകൾ  പുറത്തുവരാനിരിക്കെ സ്വർണ്ണവിലയിൽ കയറ്റിറക്കങ്ങളാണ് വിദഗ്ധർ പ്രവചിക്കുന്നത്. രാജ്യാന്തര  വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ ഡോളറിനും, ബോണ്ട് യീൽഡിനും  മുന്നേറ്റം നൽകുന്നത് സ്വർണത്തിന് ഇന്ന് ക്ഷീണമായേക്കാം. 1700 ഡോളറിലെ പിന്തുണ സ്വർണത്തിന് പ്രധാനമാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com