ADVERTISEMENT

2021-22 സാമ്പത്തിക വർഷം (AY 2022-23) ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 31 ആയിരുന്നു. സമയപരിധിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാൻ വിട്ടുപോയാലും നിങ്ങൾക്കു റിട്ടേൺ ഫയൽ ചെയ്യാനായി സാധിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 139 (4) പ്രകാരം അവസാന തീയതിക്ക് ശേഷം ഫയൽ ചെയ്യുന്ന ആദായനികുതി റിട്ടേണിനെ (വൈകിയ നികുതി റിട്ടേൺ) Belated Income Tax Return എന്നാണ് പറയുന്നത്. 

വൈകിയ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ എത്ര സമയം ലഭിക്കും? 

ആദായനികുതി നിയമപ്രകാരം  പ്രകാരം, വൈകിയ റിട്ടേൺ അനുമാന വർഷം  അവസാനിക്കുന്നതിന് മൂന്ന് മാസത്തിന് മുൻപ് ഫയൽ ചെയ്യേണ്ടതുണ്ട്. അതിൻപ്രകാരം 2021-22 സാമ്പത്തിക വർഷത്തെ വൈകിയ റിട്ടേൺ 2022 ഡിസംബർ 31 വരെ ഫയൽ ചെയ്യാം.

വൈകിയ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ പിഴ അടക്കേണ്ടതായി വരുമോ? 

ഒരാളുടെ മൊത്തം വരുമാനത്തിന്റെ (Total Income ) അടിസ്ഥാനത്തിലാണ് പിഴ അടക്കേണ്ടി വരുന്നത്. ഒരാളുടെ മൊത്ത വരുമാനം രണ്ടര ലക്ഷം രൂപക്കും അഞ്ചു ലക്ഷം രൂപക്കും ഇടയിലാണെങ്കിൽ 1000 രൂപ പിഴ അടക്കേണ്ടതായി വരും. അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ ആണ് മൊത്ത വരുമാനമെങ്കിൽ 5000 രൂപയാണ് പിഴ. 

റിട്ടേൺ വൈകി ഫയൽ ചെയ്യുമ്പോൾ നഷ്ടപ്പെടുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?

മുകളിൽ പറഞ്ഞിരിക്കുന്ന പിഴ അടക്കേണ്ടതിനു പുറമെ  നികുതി ബാധ്യത ഉണ്ടെങ്കിൽ ആദായനികുതി നിയമത്തിലെ വകുപ്പ് 234A പ്രകാരം പലിശ കൂടി അടയ്ക്കേണ്ടി വരും. കൂടാതെ ബിസിനസ്സിൽ നിന്നുള്ള നഷ്ടങ്ങൾ, മൂലധന നഷ്ടം തുടങ്ങിയവയൊന്നും അടുത്ത വർഷത്തേക്ക് carry forward ചെയ്യാന്‍ സാധിക്കില്ല. ബിസിനസ്സിൽ നിന്നുള്ള നഷ്ടങ്ങൾ, മൂലധന നഷ്ടം മുതലായവ അടുത്ത വർഷത്തേക്ക് carry foarward ചെയ്യാനായി സമയപരിധിക്കു മുൻപ്  തന്നെ റിട്ടേൺ ഫയൽ ചെയ്യേണ്ടതായിട്ടുണ്ട്. 

വൈകിയ നികുതി റിട്ടേൺ പിന്നീട് Revise ചെയ്യാനായി സാധിക്കുമോ ?

വൈകിയ നികുതി റിട്ടേൺ ഫയൽ ചെയ്ത ശേഷം  തെറ്റ് കണ്ടെത്തിയാൽ നിങ്ങൾക്കു അത് Revise  ചെയ്യാനായി സാധിക്കും. Revise റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയ്യതിയും ഡിസംബർ 31 തന്നെയാണ്.

English Summary : What to Do If You Missed to File Income Tax Return On Time?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com