സംസ്ഥാനത്ത് സ്വർണ വില കുത്തനെ വർധിച്ചു. കഴിഞ്ഞ മൂന്നു മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 4,795 രൂപയിലും പവന് 38,360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 840 രൂപ വർധിച്ചു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ആഗസ്ത് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ ഇന്നലെ ബോണ്ട് യീൽഡിനൊപ്പം രാജ്യാന്തര സ്വർണ വില 1800 ഡോളറിന് മുകളിലേക്ക് കയറിയെങ്കിലും ഡോളർ ശക്തിപ്പെടുന്നത് സ്വർണത്തിന് ക്ഷീണമാണ്. ഇന്നത്തെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ സ്വർണത്തിനും പ്രധാനമാണ്.
English Summary: Gold Price increased