ADVERTISEMENT

പലരും മ്യൂച്ചൽ ഫണ്ടിൽ ഘട്ടം ഘട്ടമായി നിക്ഷേപിക്കാനവസരമൊരുക്കുന്ന എസ് ഐ പികൾ തുടങ്ങിയശേഷം പിന്നീട് ആ വഴിക്ക് തിരിഞ്ഞു നോക്കാറില്ല. എന്നാൽ ഭാവിയിലേക്ക്  മ്യൂച്ചൽ ഫണ്ട് മാർഗത്തിലൂടെ സ്വരുക്കൂട്ടുന്ന സമ്പാദ്യം ശരിയായിട്ടു നടക്കുന്നുണ്ടോ എന്ന് ഇടയ്ക്കു പരിശോധിക്കുന്നത് നല്ലതാണെന്ന് ഇപ്പോഴത്തെ ചില പ്രശ്നങ്ങൾ സൂചിപ്പിക്കുന്നു.

ബി എസ് ഇ സ്റ്റാർ മ്യൂച്ചൽ ഫണ്ട് പ്ലാറ്റ്ഫോമിലെ പ്രശ്നങ്ങൾ മൂലം പലരുടെയും എസ് ഐ പികൾ മുടങ്ങുന്നുണ്ട്. ജൂലൈ 1 മുതൽ പുതിയ രീതിയിലേക്ക് മാറിയതിൽ പിന്നെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.  സെബിയുടെ പുതിയ റെഗുലേറ്ററി മാറ്റങ്ങൾ നടപ്പിലാക്കിയശേഷമാണ് പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത്. ഫിൻ ടെക്കുകൾ, ബ്രോക്കർമാർ, വിതരണക്കാർ, നിക്ഷേപകർ തുടങ്ങിയവർക്കെല്ലാം പുതിയ മാറ്റങ്ങൾ തലവേദന സൃഷ്ടിക്കുകയാണ്.

 

കനത്ത കാലതാമസം

ഇടപാടുകളിൽ കാലതാമസം നേരിടുന്നതിനാൽ പലരുടെയും മ്യൂച്ചൽ ഫണ്ട് അടക്കുന്നതിനുള്ള പണം ബാങ്ക് അക്കൗണ്ടിലേക്കു തന്നെ തിരിച്ചു വരികയാണ്. നിക്ഷേപ പ്ലാറ്റ് ഫോമുകളായ സെറോദ, ഗ്രോ, കുവേര തുടങ്ങിയവയിലെല്ലാം തന്നെ പ്രശ്നങ്ങളുണ്ടെന്ന്  നിക്ഷേപകർ പരാതിപ്പെടുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകളിൽ നിന്നും നേരിട്ട് മ്യൂച്ചൽ ഫണ്ട് അക്കൗണ്ടിലേക്കു പണമെത്തിക്കുന്ന രീതി തുടങ്ങുമെന്ന് പ്ലാറ്റ് ഫോമുകൾ പറയുന്നുണ്ടെങ്കിലും അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. മ്യൂച്ചൽ ഫണ്ട് അക്കൗണ്ടുകൾ പരിശോധിക്കാത്ത ഭൂരിപക്ഷം പേരും ഇപ്പോഴും ഇത്തരമൊരു പ്രശ്നം തങ്ങൾക്ക് ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കിയിട്ടു പോലുമില്ല. അതിനാൽ ഇന്ന് തന്നെ നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചു അത് കൃത്യമായി നടന്നുപോകുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുക.

English Summary : Check the Latest Position of Your Mutual Fund SIP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com