ADVERTISEMENT

സംസ്ഥാനത്തു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 4,815 രൂപയും പവന് 38,520 രൂപയും ശനിയാഴ്ച രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന്  4,775 രൂപയും പവന് 38,200 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് വർധിച്ചത് 40 രൂപയും പവന് 640 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ആഗസ്ത് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ്. അതേസമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് ഉയർന്നതിനെ തുടർന്ന് സ്വർണ വില കുറയുന്ന പ്രവണതയാണ്. സംസ്ഥാനത്തെ സ്വർണ വിപണി ഏറ്റവും കൂടുതൽ സജീവമാകുന്നത് ചിങ്ങമാസത്തിലാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com