ADVERTISEMENT

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും നിരക്കിലാണ് ഇന്ന് വിലയിടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,790 രൂപയും പവന് 38,320 രൂപയുമാണ് ബുധനാഴ്ചയിലെ നിരക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 4,800 രൂപയിലും പവന് 38,400 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. യുഎസ് പലിശനിരക്ക് വർധന ഉയർന്ന്തന്നെ തുടരുമെന്ന പ്രതീക്ഷയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നതുമാണ്  കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വിപണിയിൽ ഉൾപ്പെടെ സ്വർണവില വർധിക്കാൻ കാരണമായത്. രണ്ട് ദിവസമായി ഇടിഞ്ഞു നിൽക്കുകയാണെങ്കിലും ഓണ വിപണിയിൽ വില ഉയരുമെന്ന് സംസ്ഥാനത്തെ വ്യാപാരികൾ പ്രതീക്ഷിക്കുന്നു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിലെ മുന്നേറ്റം രാജ്യാന്തര സ്വർണ വില 1780 ഡോളറിനും താഴെയെത്തിച്ചത് സ്വർണത്തിന് ക്ഷീണമാണ്. 1740 ഡോളറിലാണ് സ്വർണത്തിന്റെ പ്രധാന പിന്തുണ മേഖല.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com