ADVERTISEMENT

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,790 രൂപയിലും പവന് 38,320 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും ബുധനാഴ്ച ഇടിഞ്ഞാണ് ഈ നിരക്കിലേക്കെത്തിയത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് എടുക്കുന്ന പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ ഓഹരി വിപണിക്ക് ക്ഷീണമാണെന്നത് സ്വർണത്തിന് അനുകൂലമായേക്കാം. 1800 ഡോളറിലെ ശക്തമായ കടമ്പ കടന്നാൽ സ്വർണത്തിന് മുന്നേറ്റ സാധ്യതയുണ്ട്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com