ADVERTISEMENT

കിസാൻ സമ്മാൻ നിധി ഗുണഭോക്താവാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഭൂമി സംബന്ധമായ വിവരങ്ങൾ നൽകി e - KYC നടപടി പൂർത്തിയാക്കിയോ? ഇല്ലാത്തവർ ഇക്കാര്യം ശ്രദ്ധിക്കുക.

6000 രൂപ അക്കൗണ്ടിലേയ്ക്ക്

പി.എം കിസാൻ ഗുണഭോക്താക്കളായ കർഷകർക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, e -KYC എന്നിവ ചേർക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ ഈ മാസം 7വരെയാണ്  സമയപരിധി അനുവദിച്ചിരുന്നത്. ചെറുകിട നാമമാത്ര കർഷകർക്കു വേണ്ടി 2018 ഡിസംബർ 1നാണ് കേന്ദ്ര സർക്കാർ കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് പ്രതിവർഷം മൂന്നു തവണയായി 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.

ആനുകൂല്യം മുടങ്ങിയേക്കും

ഗുണഭോക്താക്കളുടെ ഭൂമി സംബന്ധമായ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഡാറ്റാബേസ് വിപുലീകരിക്കുന്ന പ്രവർത്തനം ഇപ്പോൾ നടന്നു വരികയാണ്. നിശ്ചിത ദിവസത്തിനുള്ളിൽ പ്രസ്തുത വിവരങ്ങൾ ചേർത്ത് ഇ- കെവൈസി നടപടി പൂർത്തീകരിക്കാത്ത കർഷകരുടെ ആനുകൂല്യം മുടങ്ങാൻ ഇടയുണ്ട്. പിഎം- കിസാൻ പോർട്ടൽ വഴിയോ അക്ഷയ കേന്ദ്രങ്ങൾ/ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ഇ- കെവൈസി നടപടി പൂർത്തീകരിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2964022, 2304022, ടോൾ ഫ്രീ നമ്പർ: 1800 425 1661.

English Summary : Kisan Samman Nidhy Members Should Submit their E KYC  before September 30th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com