ADVERTISEMENT

കേരള ഭാഗ്യക്കുറിയുടെ 25 കോടി ഓണം ബംബർ അടിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്റെ ഇപ്പോഴത്തെ അവസ്ഥ കേട്ടാൽ ആരും മൂക്കത്ത് വിരൽ വെച്ചു പോകും. ഇത്രയും ഭീമമായ സംഖ്യ കൈയിലെത്തിയിട്ടും അനൂപിന് സ്വന്തം വീട്ടൽ പോലും കയറാൻ പറ്റുന്നില്ല. മാസ്ക് വച്ചു പോലും പുറത്തിറങ്ങാൻ കഴിയുന്നില്ല. പണം ചോദിച്ച് എത്തുന്നവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് അനൂപ്.

ഒരു വശത്ത് കടം ചോദിച്ചെത്തുന്നവരാണെങ്കിൽ പ്രലോഭനങ്ങളാൽ വീർപ്പുമുട്ടിക്കുന്നവരാണ് മറുവശത്ത്. ലോട്ടറി അടിച്ചതോടെ അനൂപിന്റെ സമാധാന ജീവിതം തല്ക്കാലത്തേക്കെങ്കിലും നഷ്ടപ്പെട്ടു എന്നു വേണം പറയാൻ.

ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ല എന്നും അനൂപ് പറയുന്നു. രണ്ടാം സമ്മാനമോ മൂന്നാം സമ്മാനമോ അടിച്ചാൽ മതിയായിരുന്നു എന്നാണ് അനൂപിന്റെ  ഇപ്പോഴത്തെ കാഴ്ചപ്പാട്. അനൂപിന്റെ അവസ്ഥ കണ്ടാൽ നമുക്കും അത് ശരിയാണെന്നു തോന്നും. 

kerala-lottery

ഭാഗിച്ച് നൽകിക്കൂടെ?

25 കോടിയുടെ ഒന്നാം സമ്മാനം ഇരുപത്തി അഞ്ചോ അൻപതോ പേർക്ക് ഭാഗിച്ചു നൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഏതൊരാളും ചിന്തിച്ചു പോകും. എന്നാൽ നികുതി ഭാരവും മറ്റു പൊല്ലാപ്പുകളും ഇത്രയൊന്നും ഉണ്ടാകുമായിരുന്നില്ല. ഒരുപാട് ഭാഗ്യശാലികളെ ഒറ്റയടിക്ക് സൃഷ്ടിക്കുകയും ചെയ്യാമായിരുന്നു. നമ്മുടെ സർക്കാർ ഖജനാവിന് എത്ര മുതൽക്കൂട്ടാകുമായിരുന്നു അത്.

ശതഭാഗ്യയെ അവഗണിച്ചു 

ഇത്തരം ഒരു സാധ്യത സർക്കാരിന്റെ പരിഗണനയ്ക്കായി മനോരമ സമ്പാദ്യം സമർപ്പിച്ചിരുന്നു.10 ലക്ഷം വീതം നൂറു പേർക്ക് ഒന്നാം സമ്മാനം നൽകുന്ന 'ശതഭാഗ്യ' ലോട്ടറിയെക്കുറിച്ചായിരുന്നു അത്.  രണ്ടും മൂന്നും നാലും സമ്മാനങ്ങളും നൂറു വീതം നൽകാമെന്നതായിരുന്നു  ഉള്ളടക്കം. ആയിരക്കണക്കിന് ഭാഗ്യാന്വേഷികൾ ഇതിന് അനുകൂലമായി പ്രതികരിച്ചുവെങ്കിലും സർക്കാർ കനിഞ്ഞില്ല. ലോട്ടറി വകുപ്പും ഇതിനു നേരെ കണ്ണടച്ചു. അനൂപിന്റെ ഇപ്പോഴത്തെ ദുരവസ്ഥ കണ്ടെങ്കിലും സർക്കാർ ഇതിനായി കണ്ണുതുറക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

English Summary : Why this Much of Huge Money for Lottery First Prize Winner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com