രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4685 രൂപയും പവന് 37,480 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും മാസത്തിന്റെ തുടക്കത്തിൽ കുറഞ്ഞിരുന്നു.
രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് വീണ്ടും ക്രമപ്പെട്ടുന്നത് സ്വർണത്തിന് പ്രതീക്ഷയാണ്. 1700 ഡോളറിലാണ് സ്വർണത്തിന്റെ റെസിസ്റ്റൻസ്. ബോണ്ട് യീൽഡ് വീണാൽ സ്വർണം കുതിച്ചു കയറിയേക്കാം.
English Summary: Gold Price increased today