ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില വർധിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുടെയും വർധനയാണ് ബുധനാഴ്ച ഉണ്ടായത്. ഇതോടെ ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയും രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു   ഗ്രാമിന് 4,735 രൂപയും പവന്   37,880 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ മൂന്നു ദിവസം കൊണ്ട് ഗ്രാമിന് 125 രൂപയുടെയും പവന് 1000 രൂപയുടെയും വർധന ഉണ്ടായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഒക്ടോബർ 1,2 ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഗ്രാമിന്  4,650 രൂപയും പവന് 37,200 രൂപയുമാണ്.

English Summary: Gold Price today Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com