ADVERTISEMENT

പട്ടിയെ പിടിച്ചു കൊടുത്തും വട്ടച്ചെലവിനുള്ള പണം ഒപ്പിക്കാം. എബിസി (ആനിമൽ ബർത്ത് കൺട്രോൾ ) പദ്ധതിയനുസരിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് എത്തിക്കുന്നവർക്കാണ് പ്രതിഫലം ലഭിക്കുന്നത് .

 

500 രൂപ പ്രതിഫലം

 

വന്ധ്യംകരണത്തിന് എബിസി കേന്ദ്രത്തിൽ തെരുവു പട്ടിയെ എത്തിച്ചാൽ വ്യക്തികൾക്ക് 500 രൂപ സർക്കാർ പ്രതിഫലം നൽകും. നേരത്തെ പട്ടിയെ  വാക്സിനേഷന് കൊണ്ടുവരുന്ന വ്യക്തികൾക്കും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അതു ലഭിക്കില്ല.

 

ലൈസൻസിന് 50 രൂപ

 

വളർത്തുനായകൾക്ക്  പഞ്ചായത്തുക നൽകുന്ന ലൈസൻസിന് 50 രൂപ നൽകണം. നേരത്തെ ഇത് 10 രൂപയായിരുന്നു. ഒക്ടോബർ 15 മുതലാണ് ഇതിനു പ്രാബല്യം. നഗര  സഭകൾക്ക് ഭരണസമിതി തീരുമാനപ്രകാരമുള്ള തുക തുടർന്നും ഇടാക്കാം.

 

ഓൺലൈനായി അപേക്ഷിക്കാം

 

വളർത്തുനായ ലൈസൻസിന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പോകാതെ തന്നെ ഓൺലൈനായി അപേക്ഷിക്കാം. 

citizen.lsgkerala.gov.in എന്ന വെബ് സൈറ്റിലൂടെ ഫീസ് അടച്ച് അപേക്ഷിക്കാം. പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തതിന്റെ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ലൈസൻസ് ഓൺലൈൻ/തപാലിൽ ലഭിക്കും.

 

വാക്സിനേഷൻ സൗജന്യം

 

മൃഗാശുപത്രികളിൽ വച്ച് വളർത്തുനായ്ക്ക് നൽകുന്ന വാക്സിനേഷൻ സൗജന്യമാണ്. അതേ സമയം പ്രതിരോധ കുത്തിവയ്പ്ന് ഒപി ടിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് (15 രൂപ വീതം) എന്നിവയ്ക്ക് തുക ഈടാക്കുന്നതു തുടരും. കൂടുതൽ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ മൃഗാശുപത്രികളിൽ നിന്നും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com