ADVERTISEMENT

വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന സാധാരണക്കാരന്റെ ചുമലില്‍ അധികഭാരമായി തൊഴില്‍ നികുതി വര്‍ധന വരുന്നു. പണപ്പെരുപ്പത്തിന്റെ തോത് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വിവിധ ഫീസുകളും പിഴകളും വര്‍ധിപ്പിക്കണമെന്ന ആറാം ധനകമ്മീഷന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണിത്. ഇതു മൂലം പ്രൊഫഷണനല്‍ നികുതിയില്‍ കാര്യമായ വര്‍ധനയുണ്ടാകും.ഇതു നടപ്പാക്കുന്ന മുറയ്ക്ക് തൊഴില്‍ നികുതിയില്‍ വന്‍ വര്‍ദ്ധനവുണ്ടാകും. എന്നാല്‍ ഉയര്‍ന്ന ശമ്പള വരുമാനക്കാരുടെ തൊഴില്‍ നികുതി വര്‍ധിപ്പിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. 

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിക്കുള്ളിലുമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ എല്ലാം ഈ നികുതി വര്‍ദ്ധനവ് ബാധിക്കും.

വര്‍ധന ഇങ്ങനെ

നിലവിലുള്ളതുപോലെ 1,19,99 രൂപ വരെ അര്‍ദ്ധ വാര്‍ഷിക വരുമാനമുള്ള ജീവനക്കാര്‍ക്ക് നികുതിയില്ല. 1,20,00 - 1,79,99 രൂപ സ്ലാബിലുള്ളവര്‍ക്ക് നിലവിലെ 120 രൂപയ്ക്കു പകരം 320 രൂപ അര്‍ദ്ധ വാര്‍ഷികമായി നല്‍കേണ്ടി വരും.1,80,00 - 2,99,99 സ്ലാബിലുള്ളവര്‍ക്ക് 450 രൂപയാണ് ശുപാര്‍ശ ചെയ്ത പുതുക്കിയ നികുതി.നിലവില്‍ ഇത് 180 രൂപയാണ്.

അര്‍ദ്ധ വാര്‍ഷിക വരുമാനം 300,00 - 449,99 രൂപ സ്ലാബില്‍പ്പെട്ടവര്‍ക്ക് നിലവിലെ 300 രൂപയ്ക്കു പകരം 600 രൂപ അര്‍ദ്ധ വാര്‍ഷികമായി നല്‍കേണ്ടി വരും. 450,00 - 999,99 രൂപ സ്ലാബിലുള്ളവര്‍ക്ക് 450/600 രൂപയ്ക്കു പകരം 750 രൂപയും ബാധ്യത വരും.

അതേസമയം 10,00,00 - 12,40,00 രൂപ സ്ലാബിലുള്ളവരുടെ നിലവിലുള്ള 10,00 രൂപ അര്‍ദ്ധവാര്‍ഷിക നികുതി അതുപോലെ തുടരും. 1,250,00 രൂപ മുതല്‍ അര്‍ദ്ധ വാര്‍ഷിക വരുമാനമുള്ളവരുടെ നികുതി നിരക്കിനും മാറ്റമില്ല. നിലവിലെ 1,250 രൂപ തന്നെ അര്‍ദ്ധ വാര്‍ഷികമായി നല്‍കിയാല്‍ മതി. വര്‍ധനയുടെ കണക്കുകള്‍ പട്ടികയില്‍ കാണുക

chart-professional-tax

പുതിയ ശുപാര്‍ശയനുസരിച്ചുള്ള തൊഴില്‍ നികുതി നിരക്കിലെ വര്‍ദ്ധന കുറഞ്ഞ വരുമാനക്കാരെ കൂടുതല്‍ ബാധിക്കുന്നു എന്നതാണ് വിചിത്രമായ വസ്തുത. ഈ വര്‍ധന അംഗീകരിച്ചെങ്കിലും എന്നു മുതല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

English Summary: Professional tax may increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com