ADVERTISEMENT

സംസ്ഥാനത്ത് കുതിച്ചുയർന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയും ഇന്ന് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്ന് യഥാക്രമം 4,800 രൂപയിലും പവന് 38,400 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു. അതേ സമയം ചൊവാഴ്ച രാവിലെ 280 രൂപ ഉയർന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം രണ്ട് തവണയായി 600 രൂപയുടെ ഇടിവുണ്ടായി.

രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് വീഴ്ച തുടരുന്നത് സ്വർണത്തിന് അനുകൂലമായേക്കാം. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.71% ലാണിപ്പോൾ. 1800 ഡോളറിലാണ് സ്വർണത്തിന്റെ പ്രതിരോധം.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com