ADVERTISEMENT

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത് തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെയാണ് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു സ്വർണവില ഈ നിരക്കിൽ എത്തിയത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ ആണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് നവംബർ 17,18 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്. രാജ്യന്തര വിപണിയിൽ ഡോളറിന്റെയും ബോണ്ട് യീൽഡിന്റെയും വീഴ്‌ചയ്ക്കൊപ്പം മുന്നേറിയ സ്വർണം ഇന്നലെയും 1750 ഡോളറിന് മുകളിൽ പിടിച്ചു നിന്നു. ബോണ്ട് യീൽഡിന്റെ ചലനങ്ങൾ തന്നെയാവും ഇന്നും സ്വർണ വില നിയന്ത്രിക്കുക.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com