ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. തുടർച്ചയായ മൂന്നാം ദിവസം ആണ് സ്വർണവില വർധിക്കുന്നത്. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,925 രൂപയും പവന്  39,400 രൂപയും ആണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവിപണിയിൽ പുതിയ മാസം വില വർധനയോടെ ആണ് തുടക്കം. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് 4,875 രൂപയിലും 39,000 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് 4,855 രൂപയിലും  38,840 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ചു.രാജ്യാന്തര വിപണിയിൽ അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 3.5%ലേക്ക് വീണത് രാജ്യാന്തര സ്വർണവിലയെ 1800 ഡോളറിന് മുകളിലെത്തിച്ചു. 

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com