ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വർധന. തുടർച്ചയായ നാലാം ദിവസം ആണ് സ്വർണവില വർധിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,945 രൂപയും പവന് 39,560 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ  ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച്  ഗ്രാമിന് 4,925 രൂപയിലും പവന്  39,400 രൂപയിലുമാണ് വ്യാപാരം നടന്നത്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച്  4,875 രൂപയിലും 39,000 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് 4,855 രൂപയിലും  38,840 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ നാല്  ദിവസം കൊണ്ട് ഗ്രാമിന്  100  രൂപയും പവന്  800 രൂപയും വർധിച്ചു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com