ലോക്കറുള്ളവർ ഇക്കാര്യം ചെയ്തോ? ജനുവരിയില്‍ ഈ മാറ്റങ്ങളറിയുക

HIGHLIGHTS
  • ഈ വർഷത്തെ ചില സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ സ്വാധീനിച്ചേക്കാം
locker
SHARE

ജനുവരിയിലെ ചില മാറ്റങ്ങൾ അറിഞ്ഞുവെച്ചാൽ മുന്നോട്ടു ചില സാമ്പത്തിക തീരുമാനങ്ങളെടുക്കുമ്പോൾ അത് നല്ലതാണ്.

ബാങ്ക് ലോക്കർ പുതിയ നിയമം പ്രാബല്യത്തിൽ

ആർ ബി ഐ  പുറത്തിറക്കിയ പുതിയ ബാങ്ക് ലോക്കർ നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിലായി. ഇതനുസരിച്ച് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ബാങ്ക് ഉത്തരവാദിയാണ്.

ജിഎസ്ടി ഇൻവോയ്സിങ്

5 കോടിയിൽ കൂടുതൽ മൂല്യമുള്ള ബിസിനസ് നടത്തുന്നവർ ജനുവരി മുതൽ ഇ-ഇൻവോയ്‌സിങ് അല്ലെങ്കിൽ ഇലക്ട്രോണിക് ബില്ലുകൾ സൂക്ഷിക്കണം. മുമ്പ് ഇതിന്റെ പരിധി 20 കോടിയായിരുന്നു. ഈ സാഹചര്യത്തിൽ നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ, ഇ-ബില്ലിന്റെ നിയമങ്ങൾ മാറുന്നത് ശ്രദ്ധിക്കണം. ഇനി മുതൽ വ്യാപാരികൾക്ക് പോർട്ടൽ വഴി മാത്രമേ ബില്ലുകൾ നൽകാൻ കഴിയൂ. 

ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റ്

ബിൽ പേയ്‌മെന്റുകൾക്കും ഷോപ്പിങിനും നിങ്ങൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ ഒരു കാര്യം ശ്രദ്ധിക്കണം. ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾക്കായി നിരവധി ബാങ്കുകൾ അവരുടെ റിവാർഡ് പോയിന്റ് സ്കീം ജനുവരി മുതൽ മാറ്റുന്നുണ്ട്. ഇത് ശ്രദ്ധിച്ചാൽ ക്രെഡിറ്റ് കാർഡ് ഷോപ്പിങ് വേളകൾ കൂടുതൽ ആദായകരമാക്കാം

ഇൻഷുറൻസ് പ്രീമിയം ചെലവേറി

ഇൻഷുറൻസ് പ്രീമിയങ്ങൾ ഇനി കൂടും. വാഹന ഉപയോഗവും അറ്റകുറ്റപ്പണിയും അനുസരിച്ച് വെഹിക്കിൾ ഇൻഷുറൻസ് പ്രീമിയങ്ങൾക്കായി IRDAI പുതിയ മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. അതായത്  പുതുവർഷത്തിൽ ഉയർന്ന ഇൻഷുറൻസ് ചെലവുകൾ ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കാനിടയുണ്ട്. 

എൻ പി എസ് 

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) അടുത്തിടെ ദേശീയ പെൻഷൻ സിസ്റ്റം (NPS) പിൻവലിക്കൽ സംബന്ധിച്ച് ഒരു പുതിയ ഉത്തരവ് പുറപ്പെടുവിച്ചു, അതനുസരിച്ച് എല്ലാ സർക്കാർ മേഖലകളിലെയും ഉപഭോക്താക്കൾ അവരുടെ അനുബന്ധ നോഡൽ ഓഫീസുകൾ വഴി ഭാഗിക പിൻവലിക്കലിനായി അപേക്ഷ സമർപ്പിക്കണം. ഇതിൽ കേന്ദ്ര/സംസ്ഥാന സർക്കാർ, കേന്ദ്ര/സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള വരിക്കാരും ഉൾപ്പെടുന്നു. ജനുവരി 1 മുതൽ ഇത് ബാധകമായിട്ടുണ്ട്.

ഇൻഷുറൻസ് പോളിസികള്‍ക്ക് KYC നിർബന്ധം 

ഈ മാസം മുതൽ ആരോഗ്യം, മോട്ടോർ, യാത്ര, ലൈഫ്, ജനറൽ, ഹോം ഇൻഷുറൻസ് പോളിസികൾ. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) എല്ലാ പുതിയ ഇൻഷുറൻസ് പോളിസികളും വാങ്ങുന്നതിന് കെവൈസി മാനദണ്ഡങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്.  

English Summary : Know these Financial Changes may Affect You

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS