സർവകാല റെക്കോർഡ് ഭേദിച്ച് സ്വർണ വില !

HIGHLIGHTS
  • ഗ്രാമിന് 35 രൂപ ഉയർന്ന് 5270 രൂപയിലെത്തി
gold-hand
SHARE

സംസ്ഥാനത്ത് സർവകാല റെക്കോർഡ് നിരക്കിൽ സ്വർണവില. ചരിത്രത്തിൽ ആദ്യമായി 42,000 എത്തിയ 2020 ലെ റെക്കോർഡ് ഭേദിച്ചാണ് ഇന്ന് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,270 രൂപയിലും പവന് 42,160 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്

ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വർധിച്ചത്.  ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന്  5,235 രൂപയിലും പവന് 41,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

കുതിപ്പ് തുടരുമോ?

2020 ഓഗസ്റ്റ് 7,8,9 തീയതികളിലാണ് സ്വർണവില 42,000 ത്തിൽ എത്തി റെക്കോർഡ് ഇട്ടത്. കൊവിഡ് വ്യാപനത്തിനിടയിലും നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില വർധനവിന്റെ കാരണമായി 2020ൽ കണക്കാക്കിയത്. 2023ലേക്ക് എത്തുമ്പോഴും സമാന സാഹചര്യം തന്നെയാണ്. ചൈനയിലെ കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വീണ്ടും നിക്ഷേപകര്‍ സ്വര്‍ണം തിരഞ്ഞെടുത്തതാണ് സ്വര്‍ണ വിലയിലെ ഇപ്പോഴത്തെ വർധനക്ക് ഒരു പ്രധാന  കാരണം. അതോടൊപ്പം രാജ്യാന്തര വിപണിയിൽ അമേരിക്കയിൽ വലിയ മാർജിനിലുള്ള പലിശ നിരക്കുയർത്തൽ സാധ്യതകൾ ഡോളറിനൊപ്പം ബോണ്ട് വരുമാനത്തിനും വീഴ്ച നൽകിയേക്കാമെന്നത് സ്വർണത്തിനും സാധ്യതയാണ്. ആഗോളമാന്ദ്യ സാധ്യതകളും സ്വർണത്തിന് അനുകൂലമാണ്.

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS