സാമ്പത്തിക നയത്തിന്റെ ഭാഗമായി സർക്കാർ നേരിട്ടോ സർക്കാർ നയങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ മുതൽമുടക്ക് മൂലമോ രണ്ടും ചേർന്നോ ഉള്ള പദ്ധതികളാണ് സർക്കാർ മുന്നോട്ടു വയ്ക്കുക. എന്നാൽ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം സർക്കാരിനായതിനാൽ ഇക്കാര്യത്തിൽ യുക്തമായ ദിശാബോധം നൽകുവാനും പ്രായോഗികവും ക്രിയാത്കവുമായ നടപടികൾ കൈകൊള്ളുവാനും ഉള്ള പ്രാഥമികമായ കടമ സർക്കാരിനു തന്നെയാണ്. ഈ ഉത്തരവാദിത്തം എങ്ങനെ നിറവേറ്റും എന്ന് രാജ്യത്തെ ജനങ്ങളോട് പറയുന്ന രേഖയാണ് ബജറ്റ്. അടിസ്ഥാന വികസന സാധ്യതകളും നികുതിദായകരുടെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബാങ്കിങ് വിദഗ്ധനായ കെ.എ. ബാബു ഇവിടെ.
HIGHLIGHTS
- വരുന്ന കേന്ദ്ര ബജറ്റിലെ അടിസ്ഥാന വികസന സാധ്യതകളും നികുതിദായകരുടെ പ്രതീക്ഷകളും എന്തൊക്കെ?
- പ്രതീക്ഷയ്ക്കൊത്ത ഇളവുകൾ ലഭിക്കുമോ ?
- ബജറ്റിൽ സാധാരണക്കാർക്ക് ഇക്കുറി ഇരുട്ടടിയോ, തലോടലോ?