ADVERTISEMENT

ബജറ്റ് തയാറാക്കലിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ "ലോക്ക്-ഇൻ" പ്രക്രിയയ്ക്ക് മുമ്പ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ സാന്നിധ്യത്തിൽ ഇന്ന് പതിവ് ഹൽവ ചടങ്ങ് നടത്തും.

കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടമാണ് ചടങ്ങ്. കടായിയിൽ ഹൽവ ഇളക്കി ധനമന്ത്രി ചടങ്ങ് ആരംഭിക്കും; തുടർന്ന് ധന  മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് സഹപ്രവർത്തകർക്ക് വിളമ്പും.

banana-halwa

ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് ബജറ്റ് തയ്യാറാക്കുന്നതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ "ലോക്ക്-ഇൻ" ഉണ്ട്. നോർത്ത് ബ്ലോക്കിൽ പ്രത്യേകമായുള്ള ഇടത്താണ് തുടർന്നുള്ള ദിവസങ്ങളിൽ ഈ ഉദ്യോഗസ്ഥരെ പാർപ്പിക്കുക. കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമാണ് ഈ ഉദ്യോഗസ്ഥരും ജീവനക്കാരും നോർത്ത് ബ്ലോക്കിൽ നിന്ന് പുറത്തിറങ്ങുന്നത്. ഫെബ്രുവരി ഒന്നിന് ലോകസഭയിൽ ബജറ്റ്  അവതരിപ്പിക്കും. ദേശീയ തലസ്ഥാനത്തെ കേന്ദ്ര ധനമന്ത്രാലയ ആസ്ഥാനമായ നോർത്ത് ബ്ലോക്കിലാണ് ഹൽവ ചടങ്ങ് നടക്കുന്നത്. ധനമന്ത്രി, സഹമന്ത്രി, ധനമന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കാറുണ്ട്.

കഴിഞ്ഞ വർഷം, ആളുകളുടെ ആരോഗ്യ-സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് ആചാരപരമായ ചടങ്ങ്  നടന്നില്ല. നീതി ആയോഗുമായും ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും കൂടിയാലോചിച്ചാണ് കേന്ദ്ര ധനമന്ത്രാലയം ബജറ്റ് തയ്യാറാക്കുന്നത്. 

English Summary: Halwa Ceremony to be Held Tomorrow in Connection with Union Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com